നിനിസസ ഗനിസസ നിനിസസ ഗനിസസ
കുളിരലയായ് വാ നീ പ്രിയ വധുവല്ലേ
മയിലഴകായ് വാ നീ മമ മനമല്ലേ
മഞ്ഞണിപ്പൂവേ പൊന്നൂയലാട്ടും
നീരണിക്കാറ്റിൽ നിൻ സ്നേഹമല്ലേ
ചന്ദനം ചാർത്തും നിന്മേനിയാകെ
പൂവുടൽ തേടും എൻ മാരനല്ലേ നീയ്
കുളിരലയായ് വാ നീ പ്രിയ വധുവല്ലേ
ശ്രുതി മീട്ടും തനുവിതിലാകെ
ഒരു സംഗീതസല്ലാപമുണരുകയായ്
മയിലഴകായ് വാ നീ മമ മനമല്ലേ
മിന്നൽപ്പീലി നീട്ടി വരവായ്
ഓ ഒരു പാട്ടായ് മധുരിമയായ് നീ
ഉടലാകെ ഉയിരാകെ നറു സിന്ദൂര
കുളിരലയായ് വാ നീ പ്രിയ വധുവല്ലേ