കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയി പറയല്ലേ

ഒന്നീ മുടിയിൽ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയിൽ ചാഞ്ഞോട്ടെ
ആരാരും കാണാതെ ആരാരും കേൾക്കാതെ
ഞാനെൻ്റെ പെണ്ണിനുള്ളൊന്നറിഞ്ഞോട്ടെ
മനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെ

വൗ വൗ വൗ വൗ വ വ ഏ ഏ ഏ ഏ ഏ
കരളൊന്നു തുടിച്ചാൽ കനവുകൊണ്ടിവളെ
കടമിഴി മുനയാൽ ഇവളൊന്നു തൊടുമ്പോൾ
തിരിച്ചൊന്നു തൊടാൻ തോന്നും
എന്തൊരു സുഖമെന്നോ എന്തൊരു രസമെന്നോ
ഇവളെ കാണുമ്പോൾ ഈ കവിളിൽ നുള്ളുമ്പോൾ
നല്ല റോസാ പൂമൊട്ട് വിരിയുമ്പോലെ
കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയി പറയല്ലേ
ഒന്നീ മുടിയിൽ തൊട്ടോട്ടെ മേല്ലെ ഒന്നീ മടിയിൽ ചാഞ്ഞോട്ടെ
കരവലയം കൊണ്ടിവളേ പുണരാൻ ഉള്ളിനുള്ളിൽ
മാനസസരസ്സിലെ അരയന്നം പോലെ ഓളം തുള്ളി
ചന്ദന മണമാണ് ചന്ദ്രിക പോലാണ്
ഇവളാണെന്നഴക് ഇവളാണെന്നുയിര്
ഒന്നും ആരോടും പോയി പറയല്ലേ