LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ente Shaarike

Apple Music logo
Deezer logo
Spotify logo
Lyrics
താരരാര താരരാര ഓ

എന്റെ ശാരികേ
പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ
പാതി മാഞ്ഞ പാട്ട് ഞാൻ

പെയ്തൊഴിഞ്ഞുവോ
കുളിരുന്നൊരോർമ്മകൾ
കിനാവിലെ കിളിവാതിലിൽ
കാത്തിരുന്ന സന്ധ്യ ഞാൻ

എന്റെ ശാരികേ

എന്നാലുമെൻ കുഞ്ഞു പൊന്നൂഞ്ഞലിൽ
നീ മിന്നാരമാടുന്നതോർമ്മ വരും

പിന്നെയുമെൻ പട്ടുതൂവാല മേൽ
നീ മുത്താരമേകുന്നതോർമ്മ വരും

അകലെ നില്പൂ
അകലെ നില്പൂ ഞാൻ
തനിയെ നില്പൂ
പേരറിയാത്തൊരു
രാക്കിളിയായ് രാക്കിളിയായ്

എന്റെ ശാരികേ
പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ
പാതി മാഞ്ഞ പാട്ട് ഞാൻ

കൺപീലിയിൽ കണ്ട വെൺ സൂര്യനെ
നീ കണ്ണാടിയാക്കുന്നതോർമ്മ വരും

സിന്ദൂരമായ് നിൻ വിൺ നെറ്റിമേൽ
ഈ ചന്ദ്രോദയം കണ്ടതോർമ്മ വരും

അരികെ നില്പൂ
അരികെ നില്പൂ
ഞാനലിഞ്ഞു നില്പൂ
ആവണിക്കാവിലെ
പൗർണ്ണമിയായ്
പൗർണ്ണമിയായ്

പെയ്തൊഴിഞ്ഞുവോ
കുളിരുന്നൊരോർമ്മകൾ
കിനാവിലെ കിളിവാതിലിൽ
കാത്തിരുന്ന സന്ധ്യ ഞാൻ

എന്റെ ശാരികേ
പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ
പാതി മാഞ്ഞ പാട്ട് ഞാൻ

ഉം ഹം ഉം

WRITERS

Girish Puthenchery, M Jayachandran

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist