കാലികൾ മേച്ചു നടന്നു കണ്ണൻ നല്ല
കാർനിറം പൂണ്ടു കളിച്ചു കണ്ണൻ
കാലികൾ മേച്ചു നടന്നു കണ്ണൻ നല്ല
കാർനിറം പൂണ്ടു കളിച്ചു കണ്ണൻ
മണ്ണപ്പമുണ്ടാക്കി വെച്ചു കണ്ണൻ
മണ്ണു തിന്നിട്ട് കള്ളം പറഞ്ഞു കണ്ണൻ
ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ കപടനാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ്
കാലിക്കോലും കൈയ്യിൽ കൊണ്ടേ വാ
ഓടത്തണ്ടാൽ ചുണ്ടിൽ ചേർത്തേ വാ കള്ളക്കണ്ണാ
ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ ഉണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ കപടനാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
നാധിർനാ നാധിർനാ നാധിർനാ ഹേ ഹേ
നാധിർനാ നാധിർനാ നാധിർനാ നാധിർനാ
തുകിലെടുത്തു തൊഴുതു നിർത്തി അന്നു നീ
പിന്നെ തുയിലുണർത്തി രാസക്കേളിയാടി നീ
കണ്ടു കണ്ടു നിൽക്കെ മായയാടി നീ
നിൻ്റെ ലീല കൊണ്ടു ലോകമാകെ മാറ്റി നീ
താളത്തിൽ താളത്തിൽ കാളിയമർദ്ദനം
തകമേളത്തിൽ മേളത്തിൽ മുപ്പത്തി മുക്കോടി
ജയകൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണഹരേ
ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ ഉണ്ണിക്കണ്ണാ വാ
കാലികൾ മേച്ചു നടന്നു കണ്ണൻ നല്ല
കാർനിറം പൂണ്ടു കളിച്ചു കണ്ണൻ
മണ്ണപ്പമുണ്ടാക്കി വെച്ചു കണ്ണൻ
മണ്ണു തിന്നിട്ടു കള്ളം പറഞ്ഞു കണ്ണൻ
ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ്
പെരിയ മലയെടുത്തു മഴയകറ്റി നിന്നു നീ
അസുരനോടു സന്ധി ചെയ്തതില്ല നീ
എന്നുമർജ്ജുനൻ്റെ തോഴനായ് കഴിഞ്ഞു നീ
കണ്ടിട്ടും കണ്ടിട്ടും കണ്ടില്ലെന്നോ ചില
ഒട്ടു കേട്ടിട്ടും കേട്ടിട്ടും കേട്ടില്ലല്ലോ
ചിലരഞ്ജനക്കണ്ണൻ്റെ വിളികൾ
ഹരി കൃഷ്ണ ഹരേ ഹരി കൃഷ്ണ ഹരേ ഹരി കൃഷ്ണ ഹരേ
ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
വടമുടുത്ത വല്ലഭാ കപടനാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ്
കാലിക്കോലും കൈയ്യിൽ കൊണ്ടേ വാ
ഓടത്തണ്ടാൽ ചുണ്ടിൽ ചേർത്തേ വാ കള്ളക്കണ്ണാ