ലാത്തിരികൾ ചിമ്മി മിഴി നീട്ടിയ പുൽക്കൂട്ടിൽ
രാജനെഴുന്നള്ളുന്നീ രാത്രി
ഇതെന്തോ ഇതെന്തോ ഇതാദ്യം വരുന്നേ
ഒളിഞ്ഞും തെളിഞ്ഞും മനസ്സിൽ പതിഞ്ഞേ
അടുക്കെ വരുമ്പോൾ പറക്കും മണത്തിൽ
അടുക്കാൻ തിടുക്കം അകത്തോ പെരുക്കം
ഇതെന്തോ ഇതെന്തോ തണുപ്പായ് തൊടുന്നേ
മഷിത്തണ്ടു കുടയുന്നൊരിഷ്ടം
ഇതെന്തോ ഇതെന്തോ വിടാതെ വിരിഞ്ഞേ
ചിരിക്കായ് കൊതിച്ചേ മൊഴിക്കായ് തുടിച്ചേ
മനസ്സിൻ പിടച്ചിൽ എഴുത്തിൽ പറഞ്ഞേ
അതെന്നിട്ടുമറിയാഞ്ഞതെന്തേ
ഇതെന്തോ ഇതെന്തോ ഇതേപോൽ തരില്ലേ
തിരിച്ചൊറ്റ വരിയാലൊരിഷ്ടം
പറന്നേ പറന്നേ നിലാവിൽ പറന്നേ
മിനുപ്പുള്ള പൂമ്പാറ്റപോലെ
മറന്നേ മറന്നേ സ്വയം ഞാൻ മറന്നേ
രാരി രാരി രാര ധരിരി ധിരിരി