താന്നന നന്നനാ താന്നന നന്നനാ താന്നന നന്നനാ താനാനേയ് (ഓ )
താന്നന നന്നനാ താന്നന നന്നനാ നാന്ന നാനാനാനേയ് (ഓ )
കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി ഏലോ ഏലോ ഏലയ്യോ
ഒത്തിരി നാളായി ഒത്തിരിയൊത്തിരിയൊത്തിരി നാളായീ
ഒളിച്ചു കണ്ടിട്ടെത്തറ നാളായ്
കളി പറഞ്ഞിട്ടൊത്തിരി നാളായ്
കെട്ടിപ്പിടിച്ചിട്ടും മുത്തിച്ചുവപ്പിച്ചും എത്തറ നാളായ്
കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി
കാക്കേ കീക്കേ കാക്കത്തമ്പ്രാട്ടീ
ചാകരക്കോളു വന്നിട്ടെത്തറ നാളായ്
കാണാക്കുയിലേ കൂക്കിരിക്കുയിലേ
പുലരാ പുലരി കണ്ടിട്ടൊത്തിരി രാവായ്
താമരപ്പൂങ്കരൾ കാണുവാൻ കാത്തു കൊണ്ടെത്തറ നാളായീ
കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി ഏലോ ഏലോ ഏലയ്യോ
ഒരു വിളി കേൾക്കാൻ മറുമൊഴി മൂളാൻ
വെറുതേ കനവു കണ്ടിട്ടൊത്തിരി നാളായി
കഥ കേൾക്കാൻ കൊതിച്ചെത്തറ നാളായി
പൂന്തിര വന്നങ്ങു മായ്ച്ചു കളഞ്ഞിട്ടിന്നൊത്തിരി നാളായ്
നാടേ നാടേ നാട്ടിലിറങ്ങീട്ടെത്തറ നാളായീ
വീടേ വീടേ വീടൊന്നു കണ്ടിട്ടൊത്തിരി നാളായി
കുറുമ്പു ചൊല്ലീട്ടെത്തറ നാളായി ഏലോ ഏലോ ഏലയ്യോ
കൂടി കഴിഞ്ഞിട്ടൊത്തിരി നാളായി ഏലോ ഏലോ ഏലയ്യോ
മാനത്തെ വാവേ പോകാൻ നിനക്കിനിയെത്തറ രാവുണ്ട്
ഉം ഹും ഹേ ഹേയ് ഏലോ ഏലോ ഏലയ്യോ