LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Koovaram Kili

Apple Music logo
Deezer logo
Spotify logo
Lyrics
നാനാ നന്നാ നാനാ നന്നാ നാനോ ഹേയ്
നാനാ നന്നാ നാനാ നന്നാ നാനാ നന്നാ

നാനാ നന്നാ മ്
കൂവാരം കിളിപ്പൈതലേ
കുണുക്ക് ചെമ്പക തേൻ തരാം
കുന്നോളം കുമ്പാളേൽ മഞ്ഞളരച്ചു തരാം
ആമ്പലക്കുളിരമ്പിളി കുട നിവർത്തണതാരെടി
മുത്താരം കുന്നുമേൽ മാമഴമുത്താണെടി
കുപ്പിവളക്കൊരു കൂട്ടുമായി
കുട്ടിമണിക്കുയിൽ കൂകിവാ
പൊന്നാരേ മിന്നാരേ മിടുക്കി കുഞ്ഞാവേ
കൂവാരം കിളിപ്പൈതലേ
കുനുക്ക് ചെമ്പക തേൻ തരാം
കുന്നോളം കുമ്പാളേൽ മഞ്ഞളരച്ചു തരാം

പൊന്നാര്യൻ കൊയ്യുമ്പം തുമ്പിക്ക് ചോറൂണ്
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിൻ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേൽ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിൻ
പാദസരം തീർക്കാൻ
മടിച്ചി തത്തേ മുറുക്കൻ തെറുത്ത് തരാം
വരമ്പിൽ കല്യാണം കൂടാനായ് നെല്ലോല പന്തലിടാം
കൂവരം കിളിപ്പൈതലേ
കുണുക്ക് ചെമ്പക തേൻ തരാം
കുന്നോളം കുമ്പാളേൽ മഞ്ഞളരച്ചു തരാം

ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാൻ
ചില്ലുകാക്കൂടെ ചുറ്റിപ്പറക്കും ചിന്ന ചകോരം ഞാൻ
മാമ്പൂവിൻ മുട്ടോലും മാറത്തെ മാമുണ്ണാൻ
മഞ്ചാടി മൈനേ മറ്റാരും കാണാതെന്നു വിരുന്നു വരും
കുറിഞ്ഞി പ്രാവേ കുറുകാം പയർ വറുക്കാം
കുളിരിൻ കൂടാരം തേടാനായ് അന്തിക്ക് ചേക്കേറാം
കൂവാരം കിളിപ്പൈതലേ
കുണുക്ക് ചെമ്പക തേൻ തരാം
കുന്നോളം കുമ്പാളേൽ മഞ്ഞളരച്ചു തരാം
ആമ്പലക്കുളിരമ്പിളി കുട നിവർത്തണതാരെടി
മുത്താരം കുന്നിന്മേൽ മാമഴമുത്താണെടി
കുപ്പിവളക്കൊരു കൂട്ടുമായ്
കുട്ടിമണിക്കുയിൽ കൂകിവാ
പൊന്നാരേ മിന്നാരേ മിടുക്കി കുഞ്ഞാവേ
ഹാ ഹാ (മ്)

WRITERS

Girish Puthenchery, M Jayachandran

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist