ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ
മുറ്റത്തെത്തും തെറ്റിപ്പൂവിൽ ഒളിച്ചിരുന്നേ
മിണ്ടിപ്പറഞ്ഞേ എന്തോ മെല്ലെപ്പറഞ്ഞേ
ചുറ്റിപ്പായും വണ്ടോടൊപ്പം പറന്നേ
മഞ്ഞുപൊഴിഞ്ഞേ എൻ മനം നിറഞ്ഞേ
ഒന്നിച്ചിരുന്നേ അന്നെ ഒന്നിച്ചിരുന്നേ
തെന്നൽ വന്നെൻ ഊഞ്ഞാലിൻമേൽ ഒന്നിച്ചിരുന്നേ
വെള്ളോട്ടുവിളക്കിൻ നാളം പോലെ
വെള്ളാരംകുന്നിലെ കാറ്റുണ്ടോ
മഞ്ചാടിക്കാട്ടിലെ തന്തോന്നിപ്പുല്ലിനു
വേളിക്ക് ചാർത്താൻ പവനുണ്ടോ
പൊട്ടിപ്പൊട്ടി ചിരിക്കണ കുട്ടിക്കുഞ്ഞിക്കുറുമ്പിക്ക്
കുറു മൊഴിപ്പൂവിൻ കുടയുണ്ടോ
പെയ്തു തോർന്ന മഴയിൽ അന്നും
ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ
മുറ്റത്തെത്തും തെറ്റിപ്പൂവിൽ ഒളിച്ചിരുന്നേ
വല്ലോരും കൊയ്യണ കാണാക്കരിമ്പിൽ
പുന്നെല്ലു മണക്കും പാടം പോലെ
ഉച്ചയ്ക്കൻ്റെ പച്ചക്കല്ല് വിളക്കിച്ച കമ്മലിട്ടു
കുരുക്കുത്തിമുല്ലേ കൂടെറാം
ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ
മുറ്റത്തെത്തും തെറ്റിപ്പൂവിലൊളിച്ചിരുന്നേ
മഞ്ഞുപൊഴിഞ്ഞേ എൻ മനം നിറഞ്ഞേ
ഒന്നിച്ചിരുന്നേ അന്നെ ഒന്നിച്ചിരുന്നേ
തെന്നൽ വന്നെൻ ഊഞ്ഞാലിൻമേൽ ഒന്നിച്ചിരുന്നേ