LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Neerpalunku Mizhi

Apple Music logo
Deezer logo
Spotify logo
Lyrics
നീർപളുങ്കുമിഴി ചിമ്മി
മഴതോർന്ന നേരമിലമേലെ
വിരൽ കോർത്തു നിന്നു
വഴിയോരം
നനയാതെ നമ്മളിവിടെ

രാവിലാരുമറിയാതെ
ചിറകാർന്നു വന്ന് നിനവല്ലെ
നോവുമാത്മദലമൊന്നിൽ
കുറിമാനമാവുമോ

പടരുമതിഗൂഡ നനവാലെ
മദഗന്ധമാർന്നു ഭൂമി

ഇളകിയതിലാടിയുറനായ്
ഇഴയുന്നിതെൻ്റെ സിരകൾ

നീർപളുങ്കുമിഴി ചിമ്മി
മഴതോർന്ന നേരമിലമേലെ
വിരൽ കോർത്തു നിന്നു
വഴിയോരം
നനയാതെ നമ്മളിവിടെ

ഓ

പാതിരാവിതരുളുമീ
മഴയുടെ മൃദുപത താളം
ദൂരെയാ തടശലയിൽ
വന്നിടറിയ കടലലയായ്

പിൻനിലാവിനലയുമായ്
പിണയുമൊരനുപമ രാവിൽ
ഓരിതൾ തിരിയുമായിനി
പ്രിയതാരമേ പോരുമോ

ഞൊടിയിലതിലോലമുറവായി
ഒരു ശ്വേതബിന്ദു നിന്നിൽ

വിരലുമറിയാതെയിഴപാകി
ഒരു ജീവതാളമുയിരിൽ
നീർപളുങ്കുമിഴി ചിമ്മി
മഴതോർന്നനേരമിലമേലെ

വിരൽ കോർത്തു നിന്നു
വഴിയോരം
നനയാതെ നമ്മളിവിടെ

ശാഖിയിൽ പടരുമീ
ലതയുടെ നവമൊരു മൗനം
മൂടുമാതളിരിലകൾ
വന്നഴകിതു പൊതിയുകയായ്

നിൻ നിഴൽ തണലിൽ ഞാൻ
നിറയുമൊരുടലളവാകാം
വേറിടാതെയനുയാത്രയായ്
പലജന്മവും പോരുമോ

സരസ്സിലൊരഘാതലയമായ്
കുളിരോളമൊന്നുണർന്നു

ഇരുഹൃദയമേകഗതിയായ്
അതിലിന്നു മന്ദമൊഴുകി

നീർപളുങ്കുമിഴി ചിമ്മി
മഴതോർന്നനേരമിലമേലെ
വിരൽ കോർത്തു നിന്നു
വഴിയോരം
നനയാതെ നമ്മളിവിടെ

WRITERS

Manikanth Kadri, S Rafeeq Ahmed

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None