LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hip Hop'n Thaalam

Apple Music logo
Deezer logo
Spotify logo
Lyrics
ആ യെ യെ യെ
പിച്ചവെച്ച് തുടങ്ങി ഞാൻ ഈ ഹിപ് ഹോപ്പിൻ ലോകത്തിൽ
റാപ് സംഗീതം കേട്ട് നെറ്റി ചുളിക്കുന്നവരുടെ മദ്ധ്യത്തിൽ
തിന്മയുള്ള ചിന്തകൾ
ലക്ഷ്യമില്ലാ വീഥികൾ
മാറ്റി ഞാനീ ജീവിതത്തിനർത്ഥമില്ലാ നാളുകൾ
കേട്ട് മടുത്ത കുറ്റങ്ങൾ
കുമിഞ്ഞു കൂടിയ പാപങ്ങൾ
കുത്തി നിറച്ചു മനസ്സിൽ ദുരഭിമാനത്തിന്റെ ശേഖരങ്ങൾ
കണ്ടു തുടങ്ങി സ്വപ്നങ്ങൾ
തേടി അലഞ്ഞു ലക്ഷ്യങ്ങൾ
പകരും ഞാനീ സംസ്കാരത്തിനുള്ളിന്റെയുള്ളിലെ ഊർജ്ജങ്ങൾ

ഏയ് ഇത് ഹിപ് ഹോപ്പിൻ താളം
ഹിപ് ഹോപ്പിൻ രാഗം
ഇനി ഇത് ഹിപ് ഹോപ്പിൻ കാലം
ഹിപ് ഹോപ്പിൻ നാദം യെ
ഹിപ് ഹോപ്പിൻ താളം
ഹിപ് ഹോപ്പിൻ രാഗം
ഇനി ഇത് ഹിപ് ഹോപ്പിൻ കാലം
ഹിപ് ഹോപ്പിൻ നാദം

മർത്ത്യാ നീ ചെയ്ത് തുടങ്ങ്
നന്മ തിന്മ തിരിച്ച് തുടങ്ങ്
സത്യം വിളമ്പും പദങ്ങൾ നിറച്ച എന്റെ കവിത കേട്ട് തുടങ്ങ്
തോൽവി മറന്ന് ഓടി തുടങ്ങ്
ലക്ഷ്യം മനസ്സിൽ കണ്ട് തുടങ്ങ്
നിന്നെ തളർത്തും ഭീരുവിനെ വിജയം കൊണ്ട് കൊന്ന് മെതിക്ക്
നേരം പോരെന്ന വാക്ക് മാറ്റ്
പണവുമില്ലെന്ന മോങ്ങൽ നിർത്ത്
ഒഴിവുകഴിവ് പറഞ്ഞു നടക്കുമെന്ന മോഹം മാറ്റി വെക്ക്
ജീവിതം ഒന്നേ ഉള്ളെന്നോർക്കൂ
മിഥ്യാലോകത്തിന്നോടിയൊളിക്ക്
നേരും നെറിയും കൂടെ പിടിച്ച് മരണം വരെ പൊരുതുമെന്നുറക്ക്

ഏയ് ഇത് ഹിപ് ഹോപ്പിൻ താളം
ഹിപ് ഹോപ്പിൻ രാഗം
ഇനി ഇത് ഹിപ് ഹോപ്പിൻ കാലം
ഹിപ് ഹോപ്പിൻ നാദം യെ
ഹിപ് ഹോപ്പിൻ താളം
ഹിപ് ഹോപ്പിൻ രാഗം
ഇനി ഇത് ഹിപ് ഹോപ്പിൻ കാലം
ഹിപ് ഹോപ്പിൻ നാദം

Excuses doesn't help you man
But the hard work does

WRITERS

Manish Michael

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None