കണ്ണിൻ ഈറമായി മിഴികൾ തുളുമ്പിയ നേരം
കാണാമറയത്തെന്നോ തേടി ഞാനെൻ പ്രാണനായി
മായും തെന്നൽ പോലെ ചെറുതരി നോവുകളായി നീ
വിരഹം നെഞ്ചിലേറ്റി ഞാൻ ഏകാന്തതയിൽ യാത്രയായി
മനസ്സിലും കടലുപോലെ നിറഞ്ഞു ഭീതികൾ
ഒരിക്കലും മറക്കുവാൻ കഴിയാത്തൊരോർമകളിൻ
ഒപ്പം കുറിച്ചിട്ടു ഞാനീ വിരഹത്തിൻ വാക്കുകൾ
ആ yeah പ്രണയത്തിൻ നൈരാശ്യം
ചിന്നഭിന്നമാക്കി എന്റെ ജീവിതത്തിൻ സഞ്ചാരം
പലനാളായി മരണത്തെ അടിച്ചമർത്തി ഞാൻ
കഠിനമായി തുടരുന്നേ ജീവിതത്തിൻ പോരാട്ടം
yeah ഭൂതകാലം ഓർത്തെടുത്തും
തീവ്ര പ്രണയം തിരികെ തന്ന സ്വപ്നകാലം വീണ്ടെടുത്തും
അനർഹമായ സൗഭാഗ്യം തേടി വന്ന കുറ്റബോധം
ഉള്ളിൽ പേറി ജീവനേകി മണ്ണടിഞ്ഞ നാളുകൾക്കും
കണ്ണിൻ ഈറമായി മിഴികൾ തുളുമ്പിയ നേരം
കാണാമറയത്തെന്നോ തേടി ഞാനെൻ പ്രാണനായി
മായും തെന്നൽ പോലെ ചെറുതരി നോവുകളായി നീ
വിരഹം നെഞ്ചിലേറ്റി ഞാൻ ഏകാന്തതയിൽ യാത്രയായി
വിരഹം ദുഃഖം എന്തിനോടും രോഷം
താങ്ങാനാവുന്നതിനും അപ്പുറമാണാ ക്ലേശം
എല്ലാം കഴിഞ്ഞെന്നു തോന്നിപ്പോയിടുന്ന നിമിഷം
മനസ്സിൻ സഹനശേഷി അളക്കുമാ വിഷാദം
ലഹരികളുടെ പടവുകളിൽ തേടി അലഞ്ഞ നാളുകൾ
നെഞ്ചിടിപ്പിന്റെ വേഗം കൂട്ടി സിരകളിൽ ഓടി കുളിരുകൾ
കൈവിട്ടു പോയിടുന്ന ഘട്ടം താണ്ടി അതിരുകൾ
തിരികെ കൊണ്ടുവന്നതെന്റെ കൂട്ടുകാരുടെ വാക്കുകൾ
മനസ്സിന്റെ മനോനില തെറ്റിയിട്ടും തകർന്നില്ല
വിരഹത്തിൻ ചങ്ങല കൊണ്ടെന്നെ പൂട്ടാൻ കഴിഞ്ഞില്ല
തോൽവിയെ മെതിച്ചില്ലെങ്കിൽ ഒരിടത്തും മുന്നേറില്ല
കാലത്തിൽ അലിയാൻ തീരെ മുറിവുകൾ ബാക്കിയില്ല
കണ്ണിൻ ഈറമായി മിഴികൾ തുളുമ്പിയ നേരം
കാണാമറയത്തെന്നോ തേടി ഞാനെൻ പ്രാണനായി
മായും തെന്നൽ പോലെ ചെറുതരി നോവുകളായി നീ
വിരഹം നെഞ്ചിലേറ്റി ഞാൻ ഏകാന്തതയിൽ യാത്രയായി
കണ്ണിൻ ഈറമായി മിഴികൾ തുളുമ്പിയ നേരം(yeah ആ ജീവനറ്റ നാളുകൾ മനസ്സിലും കടലുപോലെ നിറഞ്ഞു ഭീതികൾ)
കാണാമറയത്തെന്നോ തേടി (ഒരിക്കലും മറക്കുവാൻ കഴിയാത്തൊരോർമകളിൻ)
ഞാനെൻ പ്രാണനായി (ഒപ്പം കുറിച്ചിട്ടു ഞാനീ വിരഹത്തിൻ വാക്കുകൾ)
മായും തെന്നൽ പോലെ (ആ yeah പ്രണയത്തിൻ നൈരാശ്യം)
ചെറുതരി നോവുകളായി നീ (ചിന്നഭിന്നമാക്കി എന്റെ ജീവിതത്തിൻ സഞ്ചാരം)
വിരഹം നെഞ്ചിലേറ്റി ഞാൻ (പലനാളായി മരണത്തെ അടിച്ചമർത്തി ഞാൻ)
ഏകാന്തതയിൽ യാത്രയായി (കഠിനമായി തുടരുന്നേ ജീവിതത്തിൻ പോരാട്ടം)