LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kanneer Mazhayathu

Apple Music logo
Deezer logo
Spotify logo
Lyrics
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
നോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞൂ ഞാൻ
ലോകമേ നിൻ ചൊടിയിൽ ചിരികാണാൻ
കരൾ വീണമീട്ടി പാട്ടു പാടാം
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

പകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻ ഓ
പകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻ
കടലിൻ പുഞ്ചിരി പൊൻ‌തിരമാല മണ്ണിൻ പുഞ്ചിരി പൂവ്
കടലിൻ പുഞ്ചിരി പൊൻ‌തിരമാല മണ്ണിൻ പുഞ്ചിരി പൂവ്
കേഴും മുകിലിൻ മഴവില്ലാലൊരു പുഞ്ചിരിയുണ്ടാക്കി
വർണ്ണപ്പുഞ്ചിരിയുണ്ടാക്കി
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

കദനം കവിതകളാക്കി മോഹം നെടുവീർപ്പാക്കി ഓ
കദനം കവിതകളാക്കി മോഹം നെടുവീർപ്പാക്കി
മിഴിനീർപ്പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കി
മിഴിനീർപ്പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കി
മുറിഞ്ഞ നെഞ്ചിൻ പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
പാടാൻ മുരളികയുണ്ടാക്കി
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
നോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞൂ ഞാൻ
ലോകമേ നിൻ ചൊടിയിൽ ചിരികാണാൻ
കരൾ വീണമീട്ടി പാട്ടു പാടാം
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

WRITERS

Mohan Sithara, Yusufali Kecheri

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist