LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Niranaazhiponnil

Apple Music logo
Deezer logo
Spotify logo
Lyrics
മാനത്തെ മണിത്തുമ്പ
മൊട്ടിൽ മേടസ്സൂര്യനോ
മാണിക്യത്തിരി തുമ്പ് നീട്ടി
പൂത്തു പൊൻവെയിൽ

നിറനാഴിപ്പൊന്നിൽ
മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ

മാനത്തെ മണിത്തുമ്പ
മൊട്ടിൽ മേടസ്സൂര്യനോ
മാണിക്യത്തിരി തുമ്പ് നീട്ടി
പൂത്തു പൊൻവെയിൽ

നിറനാഴിപ്പൊന്നിൽ
മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ ഓ ഓ
തെളിമിന്നൽ തേവി
മറുകണ്ടം പൂട്ടി
മനസ്സും കുളിരുന്നേ
ഹേ പച്ചച്ചപ്പാടത്തെ
പകൽ വരമ്പിൽ
പനയോലക്കാടിൻ്റെ
കുടത്തണലിൽ
പച്ചച്ചപ്പാടത്തെ
പകൽ വരമ്പിൽ
പനയോലക്കാടിൻ്റെ
കുടത്തണലിൽ
കതിരെല്ലാം കൊയ്തും
വെയിലേറ്റും വേർത്തും
കളമെല്ലാം നിറയ്ക്കാല്ലോ ഓ ഓ
നിറനാഴിപ്പൊന്നിൽ
മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ ഓ ഓ
തെളിമിന്നൽ തേവി
മറുകണ്ടം പൂട്ടി
മനസ്സും കുളിരുന്നേ

തെയ്ക തെയ്ക തക താരാരാ
തെയ്ക തെയ്ക തക താരാരാ
ഓ
തെയ്ക തെയ്ക തക താരാരാ
തെയ്ക തെയ്ക തക താരാരാ

സ രി ഗ പ ധ സ സ സ രി ഗ പ ധ സ
സ രി ഗ പ ധ സ സ സ രി ഗ പ ധ രി
ഓ

മുറ്റത്തെ മാവും മാമ്പൂക്കാവും
പൂമുഖത്തു പുലരിയിലായില്ല്യം
നോറ്റെണീറ്റ മണിമുത്തശ്ശി
പുതുപാല പൂക്കും ഇരുളിലു
താംബൂലം കൊണ്ടുവന്ന വനയക്ഷി
ഇനിയൊരു പാണനാരിതാ പാടുന്നു
കലിദോഷമൊക്കെയും തീർക്കുന്നു
ഒരു വെണ്ണിലാവ് കൊണ്ടേലസ്സും
മണിനൂപുരങ്ങളും തീർക്കുന്നു
ഗുരുനാഥനാദ്യമായ്നാത്തുമ്പിൽ
ഹരിനാമമന്ത്രമൊന്നെഴുതുന്നു
കുറിമുണ്ടുടുത്തു കുറിതൊട്ട്
മെയ്യിൽ നറുപീലി
ചാർത്തിയഴകോടെ നിന്നുപോയോ
എല്ലാം ഓർമ്മകൾ മാത്രമായ്
ഏതോ നേർത്ത വിങ്ങലായി
എല്ലാ ഓർമ്മകൾ മാത്രമായ്
ഏതോ നേർത്ത വിങ്ങലായി
ഉള്ളിൽ ദീപനാളമായ്
സ്നേഹ മന്ത്രമായ്
പൂത്തു കഴിഞ്ഞു വസന്തം
നിറനാഴിപ്പൊന്നിൽ
മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ ഓ ഓ
തെളിമിന്നൽ തേവി
മറുകണ്ടം പൂട്ടി
മനസ്സും കുളിരുന്നേ

തെയ്യ്ത തെയ്യ്ത തക് തിരു തകൃ
തക് തക് തിരു തകൃ തത്ത
തായ് ത തെയ്താത്ത തായ്‌ത തക തൃക തക
തക തൃക് തക താ ത്താ താ
തെയ് താ ത്ത തൃക് താ ത്ത
തെയ്യ് തേയ്യ്‌ തെയ്യ് തക
തെയ്യ് തേയ്യ്‌ തെയ്യ് തതേ

മാനത്തെ മണിത്തുമ്പമൊട്ടിൽ
മേടസ്സൂര്യനോ
മാണിക്യത്തിരി തുമ്പ് നീട്ടി
പൂത്തു പൊൻവെയിൽ

മാറ്റേറും മിന്നും
പൊന്നും ചാർത്തി
മച്ചിലുള്ള ഭഗവതി
മൂവന്തിച്ചാന്തണിഞ്ഞു
വരമേകുന്നു
ഇനിയമ്മ പാടുമൊരരിയൊരു
താരാട്ടിൻ പാട്ടുകേട്ട്
മിഴി പൂട്ടുന്നു
ഒരു കൊന്ന പൂത്തതും നേരത്തെ
വിഷു വന്നുപോയതും കണ്ടില്ല
പകൽ ചാഞ്ഞുവീണതും പാടത്തെ
പുഴ വറ്റി നിന്നതും കണ്ടില്ല
ഒരു വർഷ രാത്രിയിൽ നാം ഏതോ
വനയാത്ര പോകുമെന്നോർത്തില്ല
മിഴിവാർത്തു നിന്ന മഴ മാത്രം
അന്നു നെറുകിൽ തലോടി
അലിവോടെ മാഞ്ഞുപോയോ
എല്ലാമോർമ്മകൾ മാത്രമായ്
ഏതോ നേർത്ത വിങ്ങലായി
എല്ലാമോർമ്മകൾ മാത്രമായ്
ഏതോ നേർത്ത വിങ്ങലായി
ഉള്ളിൽ ദീപനാളമായ്
സ്നേഹ മന്ത്രമായ്
പൂത്തു കഴിഞ്ഞു വസന്തം
നിറനാഴിപ്പൊന്നിൽ
മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ
തെളിമിന്നൽ തേവി
മറുകണ്ടം പൂട്ടി
മനസ്സും കുളിരുന്നേ
ഹേ പച്ചച്ചപ്പാടത്തെ
പകൽ വരമ്പിൽ
പനയോലക്കാടിൻ്റെ
കുടത്തണലിൽ
കതിരെല്ലാം കൊയ്തും
വെയിലേറ്റും വേർത്തും
കളമെല്ലാം നിറയ്ക്കാല്ലോ ഓ ഓ
നിറനാഴിപ്പൊന്നിൽ
മണലാര്യൻ നെല്ലിൽ
മണ്ണ് തെളിയുന്നേ
തെളിമിന്നൽ തേവി
മറുകണ്ടം പൂട്ടി
മനസ്സും കുളിരുന്നേ

മാനത്തെ മണിത്തുമ്പ
മൊട്ടിൽ മേടസ്സൂര്യനോ
മാണിക്യത്തിരി തുമ്പ് നീട്ടി
പൂത്തു പൊൻവെയിൽ
രാവത്തെ കറുമ്പി
കിടാങ്ങൾ പെയ്തു രാമഴ
എങ്ങെങ്ങും തളിർക്കുന്നു
വീണ്ടും താളും തകരയും

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS, Audiam, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist