LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pramadavaniyil

Apple Music logo
Deezer logo
Spotify logo
Lyrics
പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരം
താരമ്പന്റെ കൈവിരൽമുട്ടി
ഇന്നു തവ മോഹമൃദംഗം നാദം തൂകുമ്പോൾ
ചിത്രമണിമണ്ഡപം തന്നിൽ ഞാനണഞ്ഞു നർത്തനമാടാം
ധും തനനന ധും തനനന ധിന്ന ധിന്ന ആ
പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരം

കാളിദാസൻ വന്നാൽ നിന്നെ
കവിതകളാലെ കളഭം ചാർത്തും
മായാഹാസം പൂക്കുംനേരം
കതിരൊളിനീട്ടും ഉദയം തോൽക്കും
ഋതുകാലങ്ങൾ നിന്നിൽ വരവർണ്ണം തേടും
നവരത്നങ്ങൾ നിന്നിൽ നവകാന്തി നേടും
ധുംതനധന ധിരന ധിരന
ധും തനധന ധിരന ധിരന
രിഗരിഗ സനിരിസസ
രിഗരിഗ സനിനിസസ
സരിസരിസ പധപധപ രിഗരിഗരി മപമപമ
സരിഗമ പധനിസ നിസനിധപമ ഗമഗരിഗരിസ
പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരം

തോം ത തക്കിട്ട തന ധിരതിന
ആഹാ സബാഷ്
ധിരന ധിരന ധിം ധിരതന
തോം ത തക്കിട്ട തന ധിരതിന
തോം ത തക്കിട്ട തന ധിരതിന
ധിരധില്ലാന സരിഗമപഗരി ധിരധില്ലാന ധിരധില്ലാന
ജഗണുക ധീം സരിഗഗരിസധപ ജഗണുക ധീം ജഗണുക ധീം
ധിന്നനാ ധിന്നനാ സരിഗപമഗരി
ധിരന ധിരന രിഗമപഗരിസരി
ധിന്നനാ സരിഗമ ധിരന പധനിസ
രിഗാ രിഗാ രിഗാ നിസ നിസ നിസ
പധ പധ രിഗാ രിഗാ പധ പധ നിസ ഗരി
പമപധമപ രിഗ പധമപ സരിഗമപസ

വാണീമാതിൻ വീണാഗാനം
മധുനദിയായ് നിൻ മൊഴിയിൽ ചേരും
ലീലാലാസ്യം കണ്ടാൽ ദേവീ
സുരസഭപോലും പുളകം ചൂടും
ഗന്ധർവ്വന്മാർ നിന്റെ പദതാരിൽ വീഴും
നക്ഷത്രങ്ങൾ നിന്റെ മിഴിവാനിൽ വാഴും
ധുംതനധന ധിരന ധിരന
ധുംതനധന ധിരന ധിരന
ആ രിഗരിഗ സനിരിസസ
രിഗരിഗ സനിനിസസ
സരിസരിസ പധപധപ രിഗരിഗരി മപമപമ
സരിഗമ പധനിസ നിസനിധപമ ഗമഗരിഗരിസ
പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരം
താരമ്പന്റെ കൈവിരൽമുട്ടി
ഇന്നുതവ മോഹമൃദംഗം നാദം തൂകുമ്പോൾ
ചിത്രമണിമണ്ഡപം തന്നിൽ ഞാനണഞ്ഞു നർത്തനമാടാം
ധുംതനനന ധും തനനന ധിന്ന ധിന്ന ആ
പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരം
പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരം

WRITERS

YUSUFALI KECHERI, Mohan Sithara

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist