LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Raavin Nilaakaayal Version, 1

Apple Music logo
Deezer logo
Spotify logo
Lyrics
രാവിൻ നിലാക്കായൽ
ഓളം തുളുമ്പുന്നു

നാണം മയങ്ങും പൊന്നാമ്പൽ
പ്രേമാർദ്രമാകുന്നു
പള്ളിത്തേരിൽ നിന്നെക്കാണാൻ
വന്നെത്തുന്നു വെള്ളിത്തിങ്കൾ
രജനീ ഗീതങ്ങൾ പോലെ
വീണ്ടും കേൾപ്പൂ
സ്നേഹ വീണാനാദം
അഴകിൻ പൊൻതൂവലിൽ നീയും
കവിതയോ പ്രണയമോ
രാവിൻ നിലാക്കായൽ
ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പൽ
പ്രേമാർദ്രമാകുന്നു

അ

ഓലത്തുമ്പിൽ ഓലഞ്ഞാലി
തേങ്ങീ വിരഹാർദ്രം
ഓടക്കൊമ്പിൽ ഓളം തുള്ളീ
കാറ്റിൻ കുറലാരം
നീയെവിടേ
നീയെവിടേ
ചൈത്ര രാവിൻ ഓമലാളേ പോരൂ നീ
രാവിൻ നിലാക്കായൽ
ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പൽ
പ്രേമാർദ്രമാകുന്നു

പീലിക്കാവിൽ വർണം പെയ്തു
എങ്ങും പൂമഴയായി
നിന്നെത്തേടി നീലാകാശം
മിന്നി പൊൻതാരം
ഇനി വരുമോ
ഇനി വരുമോ
ശ്യാമ സന്ധ്യാരാഗമേ എൻ മുന്നിൽ നീ
രാവിൻ നിലാക്കായൽ
ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പൽ
പ്രേമാർദ്രമാകുന്നു
പള്ളിത്തേരിൽ നിന്നെക്കാണാൻ
വന്നെത്തുന്നു വെള്ളിത്തിങ്കൾ
രജനീ ഗീതങ്ങൾ പോലെ
വീണ്ടും കേൾപ്പൂ
സ്നേഹ വീണാനാദം
അഴകിൻ പൊൻതൂവലിൽ നീയെൻ
കവിതയോ പ്രണയമോ
രാവിൻ നിലാക്കായൽ
ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പൽ
പ്രേമാർദ്രമാകുന്നു

WRITERS

Kaithapram, Mohan Sithara

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist