കറുകറെക്കറുത്തൊരു പെണ്ണാണ്(ഹ ഹ ഹ ഹ )
കറുകറെക്കറുത്തൊരു പെണ്ണാണ്
കാട്ടുപൂവിൻ കന്നിത്തേനാണ് (ഓ ഓ )
പാട്ടു മൂളും മൈനപ്പെണ്ണാണ്
കറുകറെക്കറുത്തൊരു പെണ്ണാണ്
കാട്ടുപൂവിൻ കന്നിത്തേനാണ്
പാട്ടു മൂളും മൈനപ്പെണ്ണാണ്
കറുകറെക്കറുത്തൊരു പെണ്ണാണ്
കാട്ടുപൂവിൻ കന്നിത്തേനാണ്
പാട്ടു മൂളും മൈനപ്പെണ്ണാണ്
ചക്കരമാവിലെ കൂടാണ് കൂട്ടിന്നുള്ളിലെ കുയിലാണ്
കുകുകുകു കൂകും കുയിലമ്മേ ഇക്കിളി കൂട്ടാനാരാണ്
ഓ തിത്തൈ തിത്തൈ താളം കൊട്ടാൻ തത്തേ വരൂ താരാട്ടാൻ
എത്താമരക്കൊമ്പത്തേ മുത്തോലമേലൂഞ്ഞാലായ്
കണ്ണാടിക്കണ്ണിൽ കിന്നാരം മിന്നാത്തപ്പൊന്നിൻ മിന്നാരം
കറുകറെക്കറുത്തൊരു പെണ്ണാണ്
കാട്ടുപൂവിൻ കന്നിത്തേനാണ്
പാട്ടു മൂളും മൈനപ്പെണ്ണാണ്
ചക്കരേ ഇവിടെത്തന്നെ കാണൂലോ അല്ലേ (ഹ ഹാ)ഉമ്മാ (ആ )
താനന്നര രാനന്നര തന്നാര താനന്നര രാനന്നര
താനന്നര രാനന്നര തന്നാര താനന്നര രാനന്നര
അമ്പലപ്രാവിന്നഴകാണ് ആലിലത്തളിരിൻ ചേലാണ്
ചെമ്പകപ്പൂവിൻ നിറമാണ് ചേമ്പിലത്തുമ്പിലെ മഴയാണ്
ഓ മുത്തേ നിന്നെ മുത്തം വെയ്ക്കാം ചിറ്റോളമായ് തുള്ളിക്കാം
മൂവന്തി പോൽ മാറ്റേറും മൂക്കുത്തി ഞാൻ തീർപ്പിക്കാം
ചിങ്കാരപ്പെണ്ണിനു ചിന്ദൂരം ചില്ലോലത്തീർത്തൊരു പൂത്താലി
കറുകറെക്കറുത്തൊരു പെണ്ണാണ്
കാട്ടുപൂവിൻ കന്നിത്തേനാണ്
പാട്ടു മൂളും മൈനപ്പെണ്ണാണ്
കറുകറെക്കറുത്തൊരു പെണ്ണാണ്
കാട്ടുപൂവിൻ കന്നിത്തേനാണ്
പാട്ടു മൂളും മൈനപ്പെണ്ണാണ്( ഹ ഹ ഹ ഹ )
PUBLISHERS
Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC