LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ente Pranayathin

Apple Music logo
Deezer logo
Spotify logo
Lyrics
എൻ്റെ പ്രണയത്തിൻ താജ്‌മഹലിൽ
വന്നു ചേർന്നൊരു വനശലഭമേ

എൻ്റെ പ്രണയത്തിൻ താജ്‌മഹലിൽ
വന്നു ചേർന്നൊരു വനശലഭമേ
എൻ്റെ യമുന തൻ തീരങ്ങളിൽ
എൻ്റെ യമുന തൻ തീരങ്ങളിൽ
അറിയാതെ കേഴുന്ന വേഴാമ്പലേ
എൻ്റെ പ്രണയത്തിൻ താജ്‌മഹലിൽ
വന്നു ചേർന്നൊരു വനശലഭമേ

ദൂരേ കാർമേഘക്കീഴിൽ പീലിനീർത്തുന്ന കാറ്റിൽ
ഒരു മാരിവിൽ പൂവായ് വിരിയും
ദൂരേ കാർമേഘക്കീഴിൽ പീലി നീർത്തുന്ന കാറ്റിൽ
ഒരു മാരിവിൽ പൂവായ് വിരിയും
നീലനിലാമഴയിൽ ഈ ഷാജഹാൻ ഞാൻ നനയും
നീ മൂളുന്ന രാഗത്തിൽ ഞാനൊഴുകും
കഥയറിയാതെ പാടുന്ന ഗന്ധർവനാകും
എൻ്റെ പ്രണയത്തിൻ എൻ്റെ പ്രണയത്തിൻ
എൻ്റെ പ്രണയത്തിൻ എൻ്റെ പ്രണയത്തിൻ

ആ തനനം താനം തുംതതാനം

ധിരനന ധിരനന ധിരധിരനന ആ

വെണ്ണക്കല്ലിൻ്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ
പൊൻ പട്ടിൻ്റെ പൂമെത്ത തീർക്കാം
വെണ്ണക്കല്ലിൻ്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ
പൊൻ പട്ടിൻ്റെ പൂമെത്ത തീർക്കാം
പ്രാണപ്രിയാ നിനക്കായതിൽ മാതളപ്പൂ വിതറാം
നീ വിരൽ തൊട്ടാൽ തേങ്ങുന്ന സാരംഗിയാവാം
കഥയറിയാതെ പാടുന്ന പൂങ്കുയിലാകാം
എൻ്റെ പ്രണയത്തിൻ താജ്‌മഹലിൽ
വന്നു ചേർന്നൊരു വനശലഭമേ
എൻ്റെ യമുന തൻ തീരങ്ങളിൽ
എൻ്റെ യമുന തൻ തീരങ്ങളിൽ
അറിയാതെ കേഴുന്ന വേഴാമ്പലേ

എൻ്റെ പ്രണയത്തിൻ താജ്‌മഹലിൽ
വന്നു ചേർന്നൊരു വനശലഭമേ

WRITERS

MUSAFIR, Robin Thirumala

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other