ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും
കണ്ടു കണ്ടു കണ്ടിനിയും മതിയായില്ലിവരെ
പൊന്നിൻ കിരണമാം തിലകം തൊട്ടുംകൊണ്ടേ
ചിരികളുടെ മാത്രം ചിറകടിയുമായ്
എൻ നെഞ്ചിൻ തുടിപ്പിൽ തേൻ ചിന്തിപറക്കും
ചൊല്ലും ആണ്‍കിളി അരികെ വരൂ വരൂ
കാറ്റിലുലയാതെ ചേർന്ന് കഴിയാൻ
സ്നേഹമണി നാരിൽ കോർത്തു മെനയും
എൻ ചെല്ലക്കൂടല്ലേ ഞാനെന്നും കൂട്ടില്ലേ
ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും