LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thiri Thiri

Apple Music logo
Deezer logo
Spotify logo
Lyrics
ഒ ഓ ഒ ഓ

തിരിതിരി പലവുരു തിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ അരകല്ലേയരിങ്ങനെ
ഹോയ് ഹോയ് ഹോയ്‌ ഹോയ്
വലവലവല പെരുവലയെറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ
ഹോയ് ഹോയ് ഹോയ്‌ ഹോയ്
അവളെന്തേ തിരികെ തൂവാതേ
ആ ചിരിയേ കളയും വെറുതെ(ഹോയ് )
തിരിതിരി പലവുരു തിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ അരകല്ലേയരിയങ്ങനെ
ഹോയ് ഹോയ് ഹോയ്‌ ഹോയ്
വലവലവല പെരുവലയെറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ

അകലെയകലെ ഒരു മണിമുകിലിൻ
അരികിൽ ഉയരും പറവകളിനിയും
വെറുതെ വെറുതെ ചിറകുകളിടയിൽ
തളരുമെങ്കിലും
പറയുമഴകിലിനിയെൻ ഹൃദയം
പറന്നു പറന്നു പലനാളുയരാൻ
മഴയും വെയിലും മറന്നേയവളിൻ
മനസ്സിലേറുവാൻ
ഈ ചൂടിൽ മെല്ലെ എൻ മോഹം
വാനോളം ചെല്ലും
നീർമുത്തായ് പെയ്യും നനയില്ലേ
ഈ മെയ്യും (ഉം ഉം )

തിരിതിരി പലവുരുതിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ
അരകല്ലേയരിയങ്ങനെ

പതിയെ വളരുമൊരു നൂൽപ്പുഴയും
ഒഴുകിയൊഴുകി ഒരു കടലണയും
വഴികളിനിയുമടയും ശിലയാൽ
നിറയുമെങ്കിലും
മിഴികളലയുമിണയെ തിരയും
ഇതിലേ വളയുമതിലേ തിരിയും
അരികിലവളെയറിയും വരെയും
ഇരുളുമെങ്കിലും
ഹേമന്തംപോലെ അവളെന്നിൽ
കുളിരേകാനെന്നും
മായില്ലെന്നുള്ളിൽ ഇനിയാരും
പറയില്ലേ
ഒ ഓ ഓ ഓ

ഹേ,തിരിതിരി പലവുരു തിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ അരകല്ലേയരിയങ്ങനെ
ഹോയ് ഹോയ് ഹോയ്‌ ഹോയ്
വലവലവല പെരുവലയെറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ

WRITERS

JOE PAUL, JUSTIN PRABHAKARAN

PUBLISHERS

Lyrics © IPRS, Universal Music Publishing Group

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist