മിഴികൾ തിരയുന്നുവോ കാല്പാടുകൾ വീണ്ടും
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ
മിഴികൾ തിരയുന്നുവോ കാല്പാടുകൾ വീണ്ടും
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ
നിസ ഗാ രിസ നിസ നിധ പമ പനി ധാ
കണ്ണീർപ്പൂ വീഴും നേർത്ത നാദം കേട്ടോ
ഇടവഴികളിലെവിടെയോ വീണ്ടും ചെല്ലും നേരം
ഇളം മുള്ളു കൊള്ളും ഓർമ്മ നീറുന്നൂ
തീരാ മൗനം ഈറത്തണ്ടിൽ ഉള്ളിൽ ചേർത്ത്
ആശാ നാളം താഴുന്നല്ലോ പകലോടൊത്തു
നിറതിങ്കൾ മെല്ലെ വാതിൽ ചാരുന്നൂ
ഇളമഴയുടെ തുള്ളികൾ തണുവേകാൻ വന്നെന്നാലും
വിളിപ്പാടു ദൂരെ പെയ്തു വേഗം മാഞ്ഞോ
മായാതെ മൂടൽ നെയ്തു നിൽക്കുന്നൂ
ഓർക്കാതെത്തും വേനൽ തൂകും തീച്ചൂടത്തു
പൂക്കൾ തോറും വറ്റിപ്പോയോ പൂന്തേൻമൊട്ടു
വിട ചൊല്ലാതേതോ കാണാദൂരത്ത്
മിഴികൾ തിരയുന്നുവോ കാല്പാടുകൾ വീണ്ടും
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ