LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Maaripoove

Apple Music logo
Deezer logo
Spotify logo
Lyrics
മാരിപ്പൂവേ വേവുന്നോ നീ
വെയിലിൻ തിരയിൽ ഇടറി
രാവേറുമ്പോൾ താരാകാശം
തിരയും വെറുതെചിരികൾ
ഏതോ ദൂരസാന്ധ്യവിഷാദ സ്വരം
നീ തൊട്ടെന്നോ ജീവപരാഗ തലം
അകലെ മഴവിൽ അകലെ മഴവിൽ
മാരിപ്പൂവേ വേവുന്നോ നീ
വെയിലിൻ തിരയിൽ ഇടറി

കാർമേഘങ്ങൾ വിങ്ങി
കായാമ്പൂവിൻ കണ്ണിൽ
മേടക്കാറ്റും മൗനം തന്നേപോയി
ഉള്ളിനുള്ളിൽ തിങ്ങി
തൂവുന്നുണ്ടേ കണ്ണീർ
വേനൽത്തുമ്പി നീയും പാറിപ്പോയി
വഴിവിളക്കിൽ തിരിയുലഞ്ഞു
വനിയിലലസം മഴയുരഞ്ഞു
ഏതോ ദൂരസാന്ധ്യവിഷാദസ്വരം
നീ തൊട്ടെന്നോ ജീവപരാഗ തലം
അകലെ മഴവിൽ അകലെ മഴവിൽ
മാരിപ്പൂവേ വേവുന്നോ നീ
വെയിലിൻ തിരയിൽ ഇടറി
രാവേറുമ്പോൾ താരാകാശം
തിരയും വെറുതെ ചിരികൾ

ഓരോ രാവും പൊള്ളി
കണ്ണോരത്തായി തങ്ങി
പിരിയും സ്വപ്നച്ചിരികൾ ചിന്നിപ്പോയി
സൂര്യാംശങ്ങൾ മങ്ങി
പുലരിപ്പൂവും തേങ്ങി
ഉദയം തേടി കിളികൾ ദൂരേപോയി
നീലവാനിൻ തൂവുഷസ്സേ
നീട്ടുമോ കൈവെട്ടമല്പം
ഏതോ ദൂരസാന്ധ്യവിഷാദ സ്വരം
നീ തൊട്ടെന്നോ ജീവപരാഗ തലം
അകലെ മഴവിൽ അകലെ മഴവിൽ
മാരിപ്പൂവേ വേവുന്നോ നീ
വെയിലിൻ തിരയിൽ ഇടറി
രാവേറുമ്പോൾ താരാകാശം
തിരയും വെറുതെ ചിരികൾ
ഏതോ ദൂരസാന്ധ്യവിഷാദ സ്വരം
നീ തൊട്ടെന്നോ ജീവപരാഗതലം
അകലെ മഴവിൽ അകലെ മഴവിൽ

WRITERS

C SREE PRASAD, LEELA GIRISH KUTTAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None