കണ്മുന്നിലെങ്ങും നീ മാത്രമായ്
ഒന്നായിതാ ഉൾമൊഴി ഒന്നായിതാ കൺവഴി
സ്വപ്നങ്ങളും മോഹവും ഒന്നിനി
വിരലുരുമ്മിയും മെല്ലവേ മൊഴികളോതിയും
പാതിരാചുരങ്ങളിൽ മായുന്നിതാ
ഒരു കിനാവിനാൽ എൻ മനം പുലരിയാക്കി നീ
നിന്നിലെ പ്രകാശമെൻ സൂര്യോദയം
എന്നുയിരേ നിന്നരികേ എൻ മനമോ വെൺമലരായ്
പ്രണയമീവഴിയെ പൂവണിയുന്നിതാ മഴവില്ലുപോലെ
ഒന്നായിതാ ഉൾമൊഴി ഒന്നായിതാ കൺവഴി
സ്വപ്നങ്ങളും മോഹവും ഒന്നിനി