കുഞ്ഞുമാരി കുളിരായ് നീ അരികേ
കുഞ്ഞുമാരി കുളിരായ് നീ അരികേ
ഏഴേഴു ചിറകുള്ള സ്വരമാണോ നീ
പൂജയ്ക്കു നീ വന്നാൽ പൂവാകാം
ദാഹിച്ചു നീ നിന്നാൽ പുഴയാകാം
ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ
കുഞ്ഞുമാരി കുളിരായ് നീ അരികേ
ആത്മാവിലൊഴുകുന്ന മധുവോ നീ
മോഹിച്ചാൽ ഞാൻ നിൻ്റെ മണവാട്ടി
മോതിരം മാറുമ്പോൾ വഴികാട്ടി
സീമന്തിനീ സ്നേഹ പാലാഴിയിൽ
ഈയോർമ്മ തൻ ലില്ലി പൂന്തോണിയിൽ
തീരങ്ങൾ തീരങ്ങൾ തേടി ഓമലേ
കുഞ്ഞുമാരി കുളിരായ് നീ അരികേ
ഒരു പൂവിൻ്റെ പേരിൽ നീ ഇഴനെയ്ത രാഗം
ജീവൻ്റെ ശലഭങ്ങൾ കാതോർത്തിരുന്നു