വെള്ളാങ്കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചീ
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല തീർക്കാം
തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന
ചിങ്കിരി മുത്തല്ലേ എൻ്റെ ചിത്തിരക്കുഞ്ഞല്ലേ
മുത്തം വയ്ക്കാനെത്തുന്നുണ്ടേ പല്ലക്കിൽ
എന്തേ തുള്ളാത്തൂ വാവേ വാവാച്ചീ
തുമ്പക്കുടങ്ങളിൽ തുള്ളിക്കളിക്കുന്ന
കുഞ്ഞിളം കാറ്റിൻ്റെ കൂട്ടുകാരി