LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thaamaranoolinaal

Apple Music logo
Deezer logo
Spotify logo
Lyrics
താമരനൂലിനാൽ മെല്ലെയെൻ
മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ടു പൂട്ടുമെൻ നെഞ്ചിലെ
വാതിലിൽ മുട്ടിവിളിക്കൂ
എൻ്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ
മണിവിരലിനാൽ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ
താമരനൂലിനാൽ മെല്ലെയെൻ
മേനിയിൽ തൊട്ടുവിളിക്കൂ

വെയിലേറ്റു വാടുന്ന പൂവു പോലെ
പൂങ്കാറ്റിലാടും കടമ്പു പോലെ
ഒരു കടൽ പോലെ നിൻ കാലടിയിൽ
തിരനുര കൈകളും നീട്ടി നിൽപ്പൂ

എന്നിട്ടും എന്നിട്ടും എന്തേ നീ ഇന്നെൻ്റെ
നെറുകയിലൊരു മുത്തം തന്നീലാ
ആ

ആരിര രാരിരാരോ ആരാരോ
ആരിര രാരിരാരോ
ആ
താമരനൂലിനാൽ മെല്ലെയെൻ
മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ടു പൂട്ടുമെൻ നെഞ്ചിലെ
വാതിലിൽ മുട്ടിവിളിക്കൂ

തിരമേലെ ആടുന്ന തിങ്കൾ പോലെ
തീരത്തുലാവും നിലാവു പോലെ
നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ
ഒരു ചെറുമുത്തുമായ് കാത്തു നിൽപ്പൂ

എന്നിട്ടും എന്നിട്ടും എന്തേ നീ ഇന്നെൻ്റെ
പുലർവെയിലിനു പൂക്കൾ തന്നീലാ
ഒ

താമരനൂലിനാൽ മെല്ലെയെൻ
മേനിയിൽ തൊട്ടുവിളിക്കൂ
ആ താഴിട്ടു പൂട്ടുമെൻ നെഞ്ചിലെ
വാതിലിൽ മുട്ടിവിളിക്കൂ
എന്നെ മാറത്തു ചേർത്തൊരു പാട്ടു മൂളൂ
തളിർ വിരലിനാൽ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ

WRITERS

OuseppachanĘ, Gireesh Puthenchery

PUBLISHERS

Lyrics © Divo TV Private Limited, Audiam, Inc., Warner Chappell Music, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other