LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Akaluvan

Apple Music logo
Deezer logo
Spotify logo
Lyrics
അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണ്
അരികത്തടുക്കുവാൻ ചിറകുമില്ല
അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണ്
അരികത്തടുക്കുവാൻ ചിറകുമില്ല
പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ
മായാത്ത നോവുകൾ കൂട്ടിനുണ്ട്
പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ
മായാത്ത നോവുകൾ കൂട്ടിനുണ്ട്

അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണ്
അരികത്തടുക്കുവാൻ ചിറകുമില്ല

തളിർവീശി നിന്നൊരു വാകതൻ തണലിലെ
കുളിരാർന്നൊരോർമ്മകൾ ഓടിയെത്തി
മുറിവേറ്റു വീഴുന്ന നൊമ്പരച്ചില്ലയിൽ
ഉരുകുന്നു ഞാനാം പാട്ടുകാരി
പിടയുന്ന ജീവന്റെ പൊരുളൊന്നും അറിയാതെ
ഏകയായ് ഏകയായ് ഞാനിന്നു മാറി

അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണ്
അരികത്തടുക്കുവാൻ ചിറകുമില്ല
പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ
മായാത്ത നോവുകൾ കൂട്ടിനുണ്ട്

പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ
മായാത്ത നോവുകൾ കൂട്ടിനുണ്ട്
മായാത്ത നോവുകൾ കൂട്ടിനുണ്ട്

WRITERS

K.S.Chithra, P.Jayachandran, Rhithwik S.Chand

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None