LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kanikanum Neram

Apple Music logo
Deezer logo
Spotify logo
Lyrics
കണികാണും നേരം
കമലനേത്രൻ്റെ
നിറമേറും മഞ്ഞ
തുകിൽ ചാർത്തി
കനകക്കിങ്ങിണി
വളകൾ മോതിരം
അണിഞ്ഞു കാണേണം
ഭഗവാനേ

കണികാണും നേരം
കമലനേത്രൻ്റെ
നിറമേറും മഞ്ഞ
തുകിൽ ചാർത്തി
കനകക്കിങ്ങിണി
വളകൾ മോതിരം
അണിഞ്ഞു കാണേണം
ഭഗവാനേ

മലർമാതിൻ കാന്തൻ
വസുദേവാത്മജൻ
പുലർക്കാലേ പാടി
കുഴലൂതി
ചിലുചിലേനെന്നു
കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ
കണി കാണാൻ
മലർമാതിൻ കാന്തൻ
വസുദേവാത്മജൻ
പുലർക്കാലേ പാടി
കുഴലൂതി
ചിലുചിലേനെന്നു
കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ
കണി കാണാൻ

ശിശുക്കളായുള്ള
സഖിമാരും താനും
പശുക്കളെ മേച്ചു
നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ
കവർന്നുണ്ണും കൃഷ്ണ
അടുത്തു വാ ഉണ്ണി
കണി കാണാൻ

ശിശുക്കളായുള്ള
സഖിമാരും താനും
പശുക്കളെ മേച്ചു
നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ
കവർന്നുണ്ണും കൃഷ്ണ
അടുത്തു വാ ഉണ്ണി
കണി കാണാൻ

ബാലസ്ത്രീകളുടെ
തുകിലും വാരി
കൊണ്ടരയാലിൻ
കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ
പറഞ്ഞും ഭാവിച്ചും
നീലക്കാർവർണ്ണ
കണി കാണ്മാൻ

എതിരേ ഗോവിന്ദൻ
അരികെ വന്നോരോ
പുതുമയായുള്ള
വചനങ്ങൾ
മധുരമാം വണ്ണം
പറഞ്ഞും താൻ
മന്ദസ്മിതവും
തൂകി വാ
കണി കാണാൻ

കണികാണും നേരം
കമലനേത്രൻ്റെ
നിറമേറും മഞ്ഞ
തുകിൽ ചാർത്തി
കനകക്കിങ്ങിണി
വളകൾ മോതിരം
അണിഞ്ഞു കാണേണം
ഭഗവാനേ

WRITERS

G DEVARAJAN, VARMA VAYALAR RAMA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist