ഗഗനമേ ഗതി മറന്നൊരു കാറ്റിൻ അഭയമാകുന്നുവോ
തളിരിടാൻ പിറവി തേടിയതെല്ലാം ഋതു തലോടുന്നുവോ
ശിഥിലമാം അലകളൊടുവിലൊരു ഉരുവമാകുന്നുവോ
കരിനിഴൽ മറവു മാറിയ താളിൽ നിരന്നിടും ഭാവന
അലസമാം വരിയിലും കവിതാംശം തിരയുമീ ചേതന
ചടുലമായ് സിരയിലടിമുടി ഒഴുകിയേതോ ഹരം
ലിഖിതമാം ഹൃദയ ചരിതമിതോ മനോഹരം
ഉം സ്നേഹത്തിൻ മൺചിരാതിൽ ഇന്നേതോ ദീപകം
ചേരുമ്പോൾ ഇമ്പമേറും നേരല്ലോ മാനസം
ഏകാന്ത മൗനം മാറാല മൂടി ഏതേതു ശൈത്യ നിദ്രകൾ
നോവായമർന്ന് വീണ്ടും പിറന്ന് വാചാലമായി കിനാവുകൾ
ഇതാ തുനിഞ്ഞതെല്ലാം തൊടാനൊരുങ്ങി ജന്മം
കൃതാർത്ഥ സാരമേതോ സുഹാസ നൊമ്പരം