LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ithal Maye

Apple Music logo
Deezer logo
Spotify logo
Lyrics
മ് മ് മ് ഉം മ് മ് മ് ഉം

ഇതൾമായേ ഇരുള്‍ വീഴേ
ഒരു പൂവോ തനിയേ
മിഴിയാലെ തഴുകുന്നേ
ഇതളേകും സുഗന്ധം
ഏതേതോ മൗനം ദൂരെ
താനേ മായുമ്പോൾ
കണ്ണുപീലിത്തുമ്പിൽ പെയ്യും മേഘം
ഏതേതോ കാതങ്ങൾ നിൻ
പാദം തേടുമ്പോൾ
തേടാ ദൂരം ദൂരെ
തേടാ ദൂരെയായ്
നിഴലായ് ആർദ്രമായ്

മിഴിയാലെ മനസ്സാലെ
മുകിൽ പോലെ നിറയെ
നനയുന്നീ നിമിഷങ്ങൾ
നിനവോടെ അണയും

ഒരു പൂവിൻ ഇതൾ പോലെ
കൊഴിയുന്നീ നിമിഷം
മിഴിവാലെ തഴുകുന്നേ
ഇതളേകും സുഗന്ധം
ഏതേതോ മൗനം ദൂരെ
താനേ മായുമ്പോൾ
കൺപീലിത്തുമ്പിൽ പെയ്യും മേഘം
ഏതേതോ കാതങ്ങൾ നിൻ
പാദം തേടുമ്പോൾ
തേടാ ദൂരം ദൂരെ
തേടാ ദൂരെയായ്
നിഴലായ് ഓർമ്മയായ്

മഴനൂലിഴ പെയ്യണ പോലെ
പലയോർമ്മകൾ മണ്ണിൽ പതിയെ
തിര തേടണ തീരമിതണയേ വേണം
അഴി നീക്കിയ ജാലക വാതിൽ
പഴുതിൽ കിളിവാതിലിനരികിൽ
ഒരു തൂവലിതൊഴുകിയണഞ്ഞെന്നരികെ

മ് മ് മ് ഉം മ് മ് മ് ഉം

WRITERS

P S Jayhari, Mahesh Gopal

PUBLISHERS

Lyrics © IPRS, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist