മിന്നണല്ലോ തുമ്പപ്പൂ പോലെ
കളഭം ഇലച്ചീന്തില്‍ മുകില്‍ മുടിയില്‍ കൃഷ്ണതുളസി
ചുവരില്‍ ഹരിചിത്രം മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം
കളഭം ഇലച്ചീന്തില്‍ മുകില്‍ മുടിയില്‍ കൃഷ്ണതുളസി
ചുവരില്‍ ഹരിചിത്രം മൃദുമനസ്സില്‍ ശുഭതീര്‍ത്ഥം
പടിവാതില്‍ ചാരാതെ തുറന്നീടാം
മിന്നണല്ലോ തുമ്പപ്പൂ പോലെ
ഇലയില്‍ കരിയിലയില്‍ തലമുറ തന്‍ പദചലനം
കുളവും കല്‍പ്പടവും ഒന്നു മയങ്ങാന്‍ മരത്തണലും
ഇലയില്‍ കരിയിലയില്‍ തലമുറ തന്‍ പദചലനം
കുളവും കല്‍പ്പടവും ഒന്നു മയങ്ങാന്‍ മരത്തണലും
സ്നേഹത്തിന്‍ പൂ നുള്ളി പൂജിക്കാം
മിന്നണല്ലോ തുമ്പപ്പൂ പോലെ