LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Akalukayo

Apple Music logo
Deezer logo
Spotify logo
Lyrics
മറയുകയോ മായുകയോ നീ
എന്നുള്ളിൽ മഴ പോലെ
മഴവില്ലിൻ നിറമായെന്നും
എന്നുള്ളിൽ നിൻ ചിരികൾ
ഇതളുകളായ് പൊഴിയുകയോ എൻ
ആത്മാവിൻ വേനൽപ്പൂക്കൾ
കനിവേകും കാറ്റായ് എത്തും
എന്നെന്നും നീ ചാരെ

മഴമേഘം നീയായ് പൊഴിഞ്ഞു
ആത്മാവിലെ സ്വരരാഗമായിതാ
സ്വരരാഗം നോവായ് പിടഞ്ഞു
എന്നുള്ളിലെ തീ നാളമായിതാ

അകലുകയോ അണയുകയോ നീ
മഴയിൽ ചെറുതിരി പോലെ
അനുരാഗ കാറ്റായെത്തും
നീ എന്നും എന്നരികിൽ
അലയുകയോ അലിയുകയോ ഞാൻ
നിന്നിൽ ഒരു പുഴ പോലെ
തണുവിൽ ചെറു കനലായെരിയും
എൻ ഉള്ളിൽ നിൻ മോഹം
കടലാഴം തീരം തൊടുന്നു
എൻ ജീവനിൽ നീ എന്ന പോലിതാ
മഴമേഘം നെഞ്ചിൽ പൊഴിഞ്ഞു
ചെറുനോവുമായ് ഒരു തേങ്ങലായിതാ

WRITERS

Abhiram Jitendra, Kevin Shaji

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None