നെഞ്ചിലെ കുഞ്ഞു തെന്നലായ് തേടലായ്
കാട്ടിലെ പൂമ്പാറ്റയായ് കാറ്റിലായ്
പൂവിതൾ കൊണ്ട് മേനി തീർത്ത പാവയായ്
കുഞ്ഞു കണ്ണിനുള്ളിൽ ഞാൻ കുരുത്ത സ്വപ്നമായ്
കിളികളായ് പറന്നു വാനിൽ നീലവാനിലായ്
തൂവലിൽ നനഞ്ഞ കുഞ്ഞു മഞ്ഞുതുള്ളിയായ്
കണ്ണുകൾ കൊണ്ട് നീ വരച്ച പ്രണയമായ്
അരികിലായ് നിന്നു നാം നനഞ്ഞ മഴകളായ്
പൂത്തു പച്ചില പടർപ്പുകൊണ്ട്
നിന്നെ നോക്കി കണ്ണു ചിമ്മവേ
കണ്ണിലിന്നു നോക്കുന്നാരു താരമോ
കൂടെയിന്നു പോകും തീരമിന്നു തേടും
രാവ് മെല്ലെ തോരുന്നേതു നേരമോ
നെഞ്ചിലെ പൂമ്പാറ്റയിന്നു കൂട്ടുവന്നു
കാതിലെ തേൻകാറ്റുമിന്നു കൂട്ടുനിന്നുവോ
കണ്ണിലെ പൊൻതാരമിന്നു താഴെ വീണു
ദൂരെ ദൂരെ അങ്ങു ദൂരെ എങ്ങു മാഞ്ഞുവോ
കിളികളായ് പറന്നു വാനിൽ നീലവാനിലായ്
തൂവലിൽ നനഞ്ഞ കുഞ്ഞു മഞ്ഞുതുള്ളിയായ്
കണ്ണുകൾ കൊണ്ട് നീ വരച്ച പ്രണയമായ്
അരികിലായ് നിന്നു നാം നനഞ്ഞ മഴകളായ്