LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ee Vazhiye

Apple Music logo
Deezer logo
Spotify logo
Lyrics
ഈ വഴിയേ നിഴലുകൾ മറയേ
തീരാ നോവായ് ഇരവുകൾ പതിയേ
താരകങ്ങൾ വിട ചൊല്ലി പിരിയേ
മായുകയായ് നിനവുകൾ ഇതിലേ
ഒടിഞ്ഞു പോയി
ചിറകുകൾ വീഴാതെ ഞാൻ
ഒടിഞ്ഞു പോയി
ചിറകുകൾ വീഴാതെ ഞാൻ
ദൂരെ ഏതോ വാനിലെ സൂര്യനായ് നീ
പോയ നാൾ
ഈ ജനലഴികൾക്കപ്പുറം രാവോ നോവായ്
അടരും മധുകണങ്ങൾ നിൻ ചിരിയോ
മായാ മണിനാദം നിൻ സ്വരമോ
ഉണങ്ങുമോ മുറിവുകൾ
മറക്കുമോ
മറഞ്ഞുപോയ്
കനവുകൾ തെളിയുമോ

കാലം തെറ്റി നടന്നു
എറിഞ്ഞ് കൊറേ മറന്നു
കാരണം തേടി അലഞ്ഞു
ഈ വഴിയിലെവിടെയോ
ശരികളിൽ വരണ്ടു
കനിഞ്ഞാ തിര തളർന്നു
കരിയിലകൾ നനഞ്ഞാൽ
പ്രതിഫലം ഉണ്ടോ
നിനവില് കരവിരുന്നോ
എന്നും എന്റെ നിഴൽ ആയുധം ആശ്രയം
മനസ്സ് ഒരു നിലംപതിച്ച ആലയം
പാതയിൽ ഇല്ല മാളിക
പറയൂല വിട
തേടി തേടി തേടി തേടി
കാറ്റത്തലയുന്നൊരു പക്ഷി പോൽ
കനവ് കാണും രാവും പാതിരാ
എന്തിനാണ് ആശ്രയവാതിൽ
തട്ടി തുറക്കുമ്പോൾ
ഓർമകളുടെ മായാത്ത നിര
മായാത്ത ചിരി
സ്നേഹം ഒരു കത്തി തീരും തിരി
ഇളവില്ല നഷ്ടപ്പെട്ട മോഹത്തിന്റെ വിധിക്ക്
എനിക്ക് തിരികെ പോകാനാകില്ലെന്ന്
പഠിപ്പിച്ചതു നീ
എന്നിട്ടും നീ നീ പറയുമ്പോ
ഞാൻ തുടരുന്നു

ഈ വഴിയേ നിഴലുകൾ മറയേ
തീരാ നോവായ് ഇരവുകൾ പതിയേ
താരകങ്ങൾ വിട ചൊല്ലി പിരിയേ
മായുകയായ് നിനവുകൾ ഇതിലേ

ദൂരെ ഏതോ വാനിലെ സൂര്യനായ് നീ
പോയ നാൾ
ഈ ജനലഴികൾക്കപ്പുറം രാവോ നോവായ്
അടരും മധുകണങ്ങൾ നിൻ ചിരിയോ
മായാ മണിനാദം നിൻ സ്വരമോ

WRITERS

Anoh Biju, Kevin Shaji, Mary Liya

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other