LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Omal Poove

Apple Music logo
Deezer logo
Spotify logo
Lyrics
മഴവിൽ മായും നേരത്ത്
ചിരിയായ് മിഴിയിൻ ചാരത്ത്
ശലഭം പോലെ ഞാനും മധു തേടുന്നേ
മഴയിൽ മധുരം പകരില്ലേ
കവിളിൽ ചിരികൾ കോർത്തു നാം
മിഴികൾ അരികിൽ ചേർത്തു നാം
ഒടുവിൽ പ്രണയം കൊണ്ട് നാം
നനയുകയോ ഹോ
വിരലിൽ വിരലുകൾ തൊട്ടു നാം
കനവിൽ കഥകൾ തേടി നാം
വാനിൽ മേഘം പോലേ നാം
ഒഴുകുകയോ ഹോ

ഓമൽ പൂവേ നിന്നുള്ളിൽ
ചേരും മഞ്ഞിൻ കൈക്കുമ്പിൾ
തോരാതിന്നോ നീയും മഴയാകുന്നു
വിടരാനിനിയും മടിയെന്തേ
വിരിയാ താരം പോലിതാ
ഒരുനാൾ രാവിൽ ചിമ്മിയോ
മൊഴിയാ മൗനം പോലിതാ
പിരിയുകയോ ഹോ
അകലും തീരം പോലെ നാം
അണയും ആകാശമേ
ചിറകിൽ ചേരാ കാറ്റിലായ്
അലിയുകയോ ഹോ

എൻ ജീവനേ
മറയാ തിങ്കളാണ് നീയേ
കനവേ
എൻ ശ്വാസമേ
ഇരവുകൾ കാത്തിരുന്നു നിന്നേ
എൻ ജീവനേ
മറയാ തിങ്കളാണ് നീയേ
കനവേ ശ്വാസമേ
ഇരവുകൾ കാത്തിരുന്നു നിന്നേ
ഓമൽ പൂവേ നിന്നുള്ളിൽ
ചേരും മഞ്ഞിൻ കൈക്കുമ്പിൾ
തോരാതിന്നോ നീയും മഴയാകുന്നേ
വിടരാനിനിയും മടിയെന്തേ

WRITERS

Abhiram Jithendra, Kevin Shaji

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other