LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Tessy - Karalinullil Kanavupole

Apple Music logo
Deezer logo
Spotify logo
Lyrics
കരളിനുള്ളിൽ കനവുപോലെ
തെളിയുമിവളാരോ
ഉയിരിനുള്ളിൽ കനലുപോലെ
പൊള്ളുമിവളാരോ
കരളിനുള്ളിൽ കനവുപോലെ
തെളിയുമിവളാരോ
ഉയിരിനുള്ളിൽ കനലുപോലെ
പൊള്ളുമിവളാരോ

മനസ്സിലെ മഞ്ഞുകൂട്ടിലിവൾ
മയങ്ങും കുഞ്ഞുമാലാഖ
ഇരുളുമീ നീലരാവിതളിൽ
തെളിയും തിങ്കളാകും ഇവൾ

തൊടാതരികിൽ നിന്ന നേരം
ചെരാതായി നീ
ചെരാതായി നീ
എന്റെ ഉള്ളിൽ നിലാവായ്

തൊടാതരികിൽ നിന്ന നേരം
ചെരാതായി നീ
ചെരാതായി നീ
എന്റെ ഉള്ളിൽ നിലാവായ്

പുലരിയിൽ പൊഴിയുമീ മഴയിലും
നിന്നുടൽ തഴുകവേ പടരവേ
തീയായുള്ളിൽ
പകലിലും അലയുമീ വെയിലിലും
കുളിരും നിൻ മൊഴി തേൻമൊഴി
മഞ്ഞായുള്ളിൽ

കണ്മണി നിന്നെ അറിയുമ്പോൾ
പ്രണയം നെഞ്ചിൽ നിറയുമ്പോൾ
ഏതോ പാട്ടിലെ പല്ലവി
പാടുമെൻ നെഞ്ചം

തൊടാതരികിൽ നിന്ന നേരം
ചെരാതായി നീ
ചെരാതായി നീ
എന്റെ ഉള്ളിൽ നിലാവായ്

തൊടാതരികിൽ നിന്ന നേരം
ചെരാതായി നീ
ചെരാതായി നീ
എന്റെ ഉള്ളിൽ നിലാവായ്

തെന്നലിൽ താമര ഇതളുപോൽ
എൻ മനം ഉലയവേ ഉടയവേ
നീ ചേരുകയോ
അകലെയായ് താരക മലരുപോൽ
മിഴികൾ ചിമ്മി നീ നോക്കവേ
ഞാൻ അലിയുകയോ

പൊഴിയും രാത്രി മഴ നനയേ
അരികിൽ ചേർന്നു നീ നനയേ
ഏതോ മുകിലിലെ തുള്ളിയായ്
പെയ്യുമെൻ നെഞ്ചം

തൊടാതരികിൽ നിന്ന നേരം
ചെരാതായി നീ
ചെരാതായി നീ
എന്റെ ഉള്ളിൽ നിലാവായ്

WRITERS

Anju Joseph, Anoop Robinson

PUBLISHERS

Lyrics © Divo TV Private Limited

Share icon and text

Share


See A Problem With Something?

Lyrics

Other