LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Neeyam Thanalinu (Malayalam Unplugged Cover)

Apple Music logo
Deezer logo
Spotify logo
Lyrics
നീയാം തണലിനു താഴെ ഞാനിനി
അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍
ഞാനിനി നനയാം നിനവുകളായ്
കണ്‍കളാൽ മനസ്സിന്‍ മൊഴികള്‍
സ്വന്തമാക്കി നമ്മള്‍
നീലജാലകം നീ തുറന്ന നേരം പകരാം
ഹൃദയമധുരം പ്രണയാര്‍ദ്രമായ്

നീയാം തണലിനു താഴെ ഞാനിനി
അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍
ഞാനിനി നനയാം നിനവുകളായ്

കാറ്റു പാടും ആഭേരി രാഗം
മോദമായ് തലോടിയോ
നേര്‍ത്ത സന്ധ്യാമേഘങ്ങള്‍
നിൻ്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം

നിറമോലും നെഞ്ചില്‍
ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ
താര തിരുമിഴിയോ

എന്നാളും നാമൊന്നായ്
കാണും പൊന്‍‌വാനം
ചാരത്തന്നേരം കൂട്ടായി
കാണും നിന്‍ ചിരിയും

നീയാം തണലിനു താഴെ
ഞാനിനി അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍
ഞാനിനി നനയാം നിനവുകളായ്

കൂട്ടുതേടും തൂവാനതീരം
മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാര്‍ത്തീ വന്നു
നേര്‍ത്തമഞ്ഞിന്‍ വെണ്‍ചാരം
കനിവൂറും മണ്ണില്‍
ഒരു തിരിനാളം കൈത്തിരിനാളം
ഞാനും നീയും ചേരും നേരം
നിറപൂത്തരിനാളായ്
എന്നാളും നാമൊന്നായ്
പടവുകളേറുമ്പോള്‍
ദൂരെ തെളിവാനം നേരുന്നു
നന്മകളൊളിയാലേ

നീയാം തണലിനു താഴെ
ഞാനിനി അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍
ഞാനിനി നനയാം നിനവുകളായ്

WRITERS

Anil Panachooran

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other