ഇന്നോളം കാണാതീരം തേടുകയായ്
മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും കാറ്റുപോലെ
നീലരാവിൻ പൂനിലാവായ് പെയ്യുന്നുവോ
ഈ ഖൽബിലാകെ വെൺതിങ്കളായ് നിന്നിഷ്‌കിലെ തേനൂറവേ
ഒരു കിസ്സ മൂളിയും കെസ്സു പാടിയും നീ അരികെ
കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂന്തത്തകൾ
അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ
ഇഷ്ക് ഹേ പ്യാർ ഹേ ഇഷ്ക് ഹേ പ്യാർ ഹേ
തെന്നലിൻ തളിരിളം വിരൽമുനകൾ
നെഞ്ചിലെ കണിമലരിലായ് ഇതാദ്യമായ്
തെന്നലിൻ തളിരിളം വിരൽമുനകൾ
നെഞ്ചിലെ കണിമലരിലായ് ഇതാദ്യമായ്
നിനവായ് നെയ്തിരുന്നതെല്ലാം
നമ്മളേതോ വീണമൂളും ഈണങ്ങളായ്
ഈ ഖൽബിലാകെ വെൺതിങ്കളായ് നിന്നിഷ്‌കിലെ തേനൂറവേ
ഒരു കിസ്സു മൂളിയും കെസ്സു പാടിയും നീ അരികെ
കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂന്തത്തകൾ
അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ
ഇന്നോളം കാണാതീരം തേടുകയായ്
മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും കാറ്റുപോലെ
നീലരാവിൻ പൂനിലാവായ് പെയ്യുന്നുവോ ആ ആ
ഈ ഖൽബിതാ വെൺതിങ്കളായ് നിന്നിഷ്‌കിലെ തേനൂറവേ (ആ)
ഒരു കിസ്സ മൂളിയും കെസ്സു പാടിയും നീ അരികെ (ആ)
കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂന്തത്തകൾ
അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ