LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Poonila

Apple Music logo
Deezer logo
Spotify logo
Lyrics
പൂനിലാ മഴ നനയും
പാതിരാക്കുയിലുകളേ
തേനിളം മുരളിയുമായ്
പോരുമോ ഇതുവഴിയേ
നാളേറെയായുള്ളിൽ
മൂടുമനുരാഗത്തിൻ
ഈണങ്ങൾ പാടാമോ
തെല്ലുമിനി വൈകാതെ

പൂനിലാ മഴ നനയും
പാതിരാക്കുയിലുകളേ
ആ ആ

അ ആ

തേടി വരുമീ പാട്ടിൻ
തിര തഴുകുമ്പോൾ
ഓർമ്മകളിലാലോലം
മനം അലിയുകയാണോ

അഴകിനൊരു പൂക്കാലം
കഥയെഴുതിയ നാൾ
പൂക്കുമൊരു തേന്മാവിൻ
ചെറുചില്ലയിൽ നിങ്ങൾ

ആദ്യമായ് കണ്ടതും
കണ്ണുകൾ കൊണ്ടതും
ഇഷ്ടമാണെങ്കിലും
മൗനമായ് നിന്നതും

അറിയുന്നു ഞാൻ
ആആ

പാതിരാക്കുയിലുകളേ
പോരുമോ ഇതുവഴിയേ
ആആആ
ആആആ

ആആ

വാനിലൊരു വാർത്തിങ്കൾ
ചിരി വിരിയുമ്പോൾ
താഴെയൊരു നീലാമ്പൽ
കനവുകൾ മെനയുന്നു

നിങ്ങൾ ഇരുപേരെന്തേ
ഇരുകരളുകളും
തമ്മിലൊരു വാക്കിൻ്റെ
തരിയകലമിടുന്നു

ആരൊരാൾ ഓതുമോ
ഇഷ്ടം എന്നാദ്യമായ്
കാതിലാണെങ്കിലും
മൂളുമോ രാഗമായ്

കൊതിക്കുന്നു ഞാൻ
ആആആ

പൂനിലാ മഴ നനയും
പാതിരാക്കുയിലുകളേ
തേനിളം മുരളിയുമായ്
പോരുമോ ഇതുവഴിയേ

നാളേറെയായുള്ളിൽ
മൂടുമനുരാഗത്തിൻ
ഈണങ്ങൾ പാടാമോ
തെല്ലുമിനി വൈകാതെ
പൂനിലാ മഴ നനയും
പാതിരാക്കുയിലുകളേ
ആ ആ ആആആ

WRITERS

SARATH CHANDRA VARMA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None