LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pularumo

Apple Music logo
Deezer logo
Spotify logo
Lyrics
പുലരുമോ രാവൊഴിയുമോ
ഹരിത ലതാവനിയിൽ
പുലരുമോ രാവൊഴിയുമോ
ഹരിത ലതാവനിയിൽ

ഒരു കനലെരിയുന്നതോ
ഹിമകണം അലിയുന്നതോ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

ഒ ഓ
നാ ന ന ന

ഇരുളായ് പതഞ്ഞു കടലായ് നുരഞ്ഞു
ചഷകം കവിഞ്ഞ രാത്രി
ഉഷസ്സേ വരല്ലേ ഇനിയും നുകർന്നു
കഴിയാതിരിപ്പു ഞാൻ

ഓരിതൾ പൂ ചൂടുമീ
പെണ്ണിന്റെ ഓരം ചോന്നുവോ
വെണ്ണിലാവകലുന്നുവോ
രാവലിഞ്ഞീടുമോ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

അ
ഏ

മഴയായ് പൊഴിഞ്ഞു പുഴയായ് വളർന്നു
ഹൃദയം നിറഞ്ഞ രാത്രി
പതിയെ തിരിഞ്ഞു ചിറകും കുടഞ്ഞു
തിരികെ മടങ്ങുമോ

മൂകമായ് ഈ ചില്ലയിൽ
എന്നെന്നും നീ നിൽക്കുമോ
ഓർമ്മതൻ തീരങ്ങളിൽ
തോർന്നിടാ മഴയായ്

പുലരുമോ രാവൊഴിയുമോ
ഹരിത ലതാവനിയിൽ
ഹാ ഹാ ഹാ മ്മ് മ്മ്

ഒരു കനലെരിയുന്നതോ
ഹിമകണം അലിയുന്നതോ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

WRITERS

S RAFEEQ AHMED

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None