തൂ മിന്നൽത്തൂവൽ തുമ്പാൽ മെല്ലെ
വാർത്തിങ്കൾ മായും രാവിൻ കൊമ്പിൽ
നിൻ പീലിക്കണ്ണിൽ മിന്നിക്കാണും
നിറമേഴും മിന്നും മഴവിൽ പടവിൽ
അണയാമെന്നും തളിർമുകിൽ കുളിർ തൊടാം
ഒരു സ്വപ്നം കാണും പോലെ, ഒഹോ ഹോ
അരികിലാരോ അഴകു ചൂടി വിരിയവേ ഞാനും
തൂ മിന്നൽത്തൂവൽ തുമ്പാൽ മെല്ലെ
വാർത്തിങ്കൾ മായും രാവിൻ കൊമ്പിൽ
മഴ നുള്ളും തുള്ളികൾ കരളോരം വീഴവേ
നിനവാകേ നിൻ മുഖം മാത്രമായ്
കുടയുന്നോ വാനിലായ് കുങ്കുമം പ്രണയമായ്
അറിയാതെ എന്നോ നീ എൻ്റെ ജീവൻ്റെ നിഴലായ് മാറി
പറയാതെയെന്നാളും ഓമൽ താരാട്ടായ്
തൂ മിന്നൽത്തൂവൽ തുമ്പാൽ മെല്ലെ(ആ ആ)
വാർത്തിങ്കൾ മായും രാവിൻ കൊമ്പിൽ
തണൽ വീഴാ വഴിയിലും പുഴ മീട്ടും പാട്ടിലും
കനലോലും നോവുമായ് തേടി ഞാൻ
നറുപൂന്തേൻ ഈണമായ് ഇതിലേ പോരുമോ
കടലാഴമോളം നീ പെയ്തിറങ്ങുന്നോ
പിരിയാതെയെന്നാളും തമ്മിലൊന്നായ്
തൂ മിന്നൽത്തൂവൽ തുമ്പാൽ മെല്ലെ(ആ ആ)
വാർത്തിങ്കൾ മായും രാവിൻ കൊമ്പിൽ
ഒരു സ്വപ്നം കാണും പോലെ, ഒഹോ ഹോ
അരികിലാരോ അഴകു ചൂടി വിരിയവേ ഞാനും