LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ulakathin

Apple Music logo
Deezer logo
Spotify logo
Lyrics
ർർർർർ
തന താനന്നാന ന
തന താനന്നാന നാ

ഉലകത്തിൻ ഇങ്ങേക്കോണിൽ
ആരും കാണാക്കോണിൽ
വാഴുന്നുണ്ടൊന്നാകെ ചില മനിതർ
ഉള്ളം പൊള്ളും തീയാറും നേരം
കാത്തും ചോടൊന്നായ് മണ്ണിൽ ചേർത്തും
കനവോടെ വാഴും മനിതർ
ലോകം കേൾക്കാൻ
ഈ മതിലിനുമൊരു കഥയുണ്ടേ
ഈ മണലിനു കവിതകളുണ്ടേ
കിനാവിൻ്റെ ലഹരി നെയ്ത പല കഥ പാടി
ഉലകത്തിൻ ഇങ്ങേക്കോണിൽ
ആരും കാണാക്കോണിൽ
വാഴുന്നുണ്ടൊന്നാകെ ചില മനിതർ

തന താനന്നാന ന
തന താനന്നാന ന
തന താനന്നാന ന (ഓഹോഹോ)
തന താനന്നാന ന
തന താനന്നാന ന
തന താനന്നാന നാ

നേരിൻ ഇടവഴിയിതു താണ്ടി
പോരിൻ കളം അണയുകയാണെ
കാലങ്ങൾ കാതോർക്കവേ
ഓഹോഹോ നോവിൻ ചെറു കനലുകളാറി
തേടാൻ പുതു കനവുകളേറി
കൈ കോർത്തു നാം നീങ്ങവേ
ചിരിയേറും ചൊടികളവിടെയുണരും
ചിറകേറീ പുതിയ ദിശയിലുണരും
നിറമേഴും കരളിലൊഴുകിയണയും
നിറതാരങ്ങൾ താഴെ വരും
ഉലകത്തിൻ ഇങ്ങേക്കോണിൽ
ആരും കാണാക്കോണിൽ
വാഴുന്നുണ്ടൊന്നാകെ ചില മനിതർ
ഉള്ളം പൊള്ളും തീയാറും നേരം
കാത്തും ചോടൊന്നായ് മണ്ണിൽ ചേർത്തും
കനവോടെ വാഴും മനിതർ
ലോകം കേൾക്കാൻ
ഈ മതിലിനുമൊരു കഥയുണ്ടേ
ഈ മണലിനു കവിതകളുണ്ടേ
കിനാവിൻ്റെ ലഹരി നെയ്ത പല കഥ പാടി
ഉലകത്തിൻ ഇങ്ങേക്കോണിൽ
ആരും കാണാക്കോണിൽ
വാഴുന്നുണ്ടൊന്നാകെ ചില മനിതർ

തന താനന്നാന ന
തന താനന്നാന ന
തനന്നാന
തന താനന്നാന ന
തന താനന്നാന ന
തനന്നാന

WRITERS

RAHUL RAJ, VINAAYAK SASIKUMAR

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other