വേനൽ കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ
ഈറൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ
പഴയൊരാ വഴിമരം വിതറുമീ ഇലകളാൽ
എഴുതിയോ മറവിതൻ ഋതുവിലും വരികൾ
പല സന്ധ്യ പോയ് മറഞ്ഞു പകലെത്ര യാത്രയായ്
നിഴലായലിഞ്ഞുവോ നീ ഗതകാലമേ
വേനൽ കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ
ഈറൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ
വിരലുപോൽ വേരുകൾ തിരയുമീ മണ്ണിലേ
നനവുകൾ പൊടിയുമോ പൂവിൽ പുൽക്കൊടിയിൽ
വെയിലായി മഞ്ഞു മഴയായ് തിരശ്ശീല മാറവേ
കളി തീർന്നു പോയ് മറഞ്ഞോ പ്രിയതോഴരേ
പഴയൊരാ വഴിമരം വിതറുമീ ഇലകളാൽ
എഴുതിയോ മറവിതൻ ഋതുവിലും വരികൾ
പല സന്ധ്യ പോയ് മറഞ്ഞു പകലെത്ര യാത്രയായ്
നിഴലായലിഞ്ഞുവോ നീ ഗതകാലമേ