LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ayyappa Song

Apple Music logo
Deezer logo
Spotify logo
Lyrics
ദൂരെ ദൂരെ ദൂരെ ഉണ്ട് സ്വാമിയുള്ള മാമല
സങ്കടക്കുരുക്കഴിച്ച് ശാന്തിയേകും മാമല
പമ്പയിൽ കുളിച്ച് പാപം മാറ്റിടുന്ന ഭക്തരെ
വലയ്ക്കുമാ കകടങ്കഥക്കൊരുത്തരം തരും മല

വിശ്വദിക്കുകൾക്കു നാഥനായ ദിവ്യരൂപനേ
വിഷ്ണു ശങ്കരേശ പുത്രനായൊരെൻ്റെ അയ്യനേ
വൻപുലിപ്പുറത്തിരുന്നു പന്തളത്തണഞ്ഞ പോലെ
എൻ്റെ ചിന്തകൾക്കുമേലുദിക്കണേ ജ്വലിക്കണേ

നാനാദേശങ്ങൾ താണ്ടുന്ന മർത്യസാഗരം
താനെ നെഞ്ചാകെ ആഴുന്നു നിൻ്റെ പൂമുഖം
ഓരോ കാൽചോടും ആരാധ്യ വന്ദനം
ശ്വാസം പോലും നിൻ കാരുണ്യ നാമമായ്

ഒടുവിൽ നാമൊന്നായ് സവിധം ചേരുമ്പോൾ
നീയോ ഞാനാകുമാ സത്യം തന്നെ മോക്ഷം

ദൂരെ ദൂരെ ദൂരെ ഉണ്ട് സ്വാമിയുള്ള മാമല
സങ്കടക്കുരുക്കഴിച്ച് ശാന്തിയേകും മാമല
പമ്പയിൽ കുളിച്ച് പാപം മാറ്റിടുന്ന ഭക്തരെ
വലയ്ക്കുമാ കടങ്കഥക്കൊരുത്തരം തരും മല

WRITERS

VINAYAK S

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other