LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mukilu Thodaanaayi

Apple Music logo
Deezer logo
Spotify logo
Lyrics
മുകിലു തൊടാനായ്
മനസ്സ് കൊതിച്ചു
ചിറകുയരാതെ നിൽപ്പൂ ഞാനും
പഴയൊരു കാലം
അകലെ വിമൂകം
കഥയറിയാതെ നീറും നേരം
അരികെ അരികെ
വിരിയും സ്നേഹപ്പൂവൊന്നിൻ
ഇതളൂർന്നിടും പോലെ തോന്നുന്നുവോ
മനസ്സേ മനസ്സേ പറയൂ
മായുന്നോ ദൂരെ
ഈ ജന്മബന്ധങ്ങൾ തൻ നാമ്പുകൾ

നിൻ മൊഴിയാലാദ്യമായ്
എന്നകം മുറിഞ്ഞിതാ
നീറുന്നു വേനൽ തീ പോലെ
എന്നും കണികാണുവാൻ
ഞാൻ കൊതിച്ചുവെങ്കിലും
മായുന്നു നീയെങ്ങോ ദൂരെ
എൻ വിരലിലായ്
വിരൽ കൊരുത്തന്നു തേടി
നാൾ വഴിയിൽ നീ പുലരികൾ
ആരവമൊഴിഞ്ഞേകനായിന്നു ഞാനും
നീ നിറയുമോ എന്നിലെ
ഈ ഓർമ്മക്കൂട്ടിൽ
മുകിലു തൊടാനായ്
മനസ്സ് കൊതിച്ചു
ചിറകുയരാതെ നിൽപ്പൂ ഞാനും
പഴയൊരു കാലം
അകലെ വിമൂകം
കഥയറിയാതെ നീറും നേരം
അരികെ അരികെ
വിരിയും സ്നേഹപ്പൂവൊന്നിൻ
ഇതളൂർന്നിടും പോലെ തോന്നുന്നുവോ
മനസ്സേ മനസ്സേ പറയൂ
മായുന്നോ ദൂരെ
ഈ ജന്മബന്ധങ്ങൾ
തൻ നാമ്പുകൾ

WRITERS

ARUN ALAT

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other