ഈ പാട്ടിൽ എല്ലാവർക്കും കൊടുക്കാനുള്ളത് കൊടുത്തേക്കണം
ഘടികാരം നിലയ്ക്കുന്നു ധമനിയിൽ പ്രളയം
സിരകളിൽ തീ പിടുത്തം തിരുമാലി ഉരഗം
ഇനി ഒട്ടുക്കാകെ മൊത്തം കരഘോഷം കലാപം
ശിലകൾക്കും കാതു കേൾക്കും ചിലതൊക്കെ കൺ തുറക്കും
ചപ്പും ചവറും കൊത്തി തിന്നും ഹതഭാഗ്യർ
കത്തിപ്പടരും തീയിൽ വെന്തുരുകും പകൽമാന്യൻ
അപസ്മാരം രക്തം വിസർജിക്കും കമിതാക്കൾ
അവതാളം ശബ്ദം മുഴങ്ങുന്നു അതിവേഗം
കാത്തിരുന്നു കാണുക കാതോർത്തിരുന്നിട്ട്
ആകമാന വീഥിയിൽ അനന്തതയിൽ ചൂളമിട്ട്
തീച്ചൂളയിലെ കൊള്ളി പോൽ ജ്വലിക്കുന്നെന്റെ നാക്ക്
എയ്യുന്നമ്പിനേക്കാൾ കൂർത്ത മുനയുള്ള വാക്ക്
തീ നാളമായി അനീതി നശിപ്പിക്കുമീ rap
എരിഞ്ഞമരും ജ്വാലയിൽ വെന്തുരുകി ചാക്
കൈകൾ കോർത്തിട്ട് നിന്ന നിൽപ്പിൽ കാല് മാറി
ചിരി കൊണ്ട് നിറം മാറും ഓന്തിന്റെ പിൻഗാമി
കാര്യം കാണാൻ സ്വന്തം തന്തയെയും മറക്കും അഹങ്കാരി
പകൽ മാന്യൻ അവൻ രാത്രി പരനാറി
പകൽ മനുഷ്യൻ അവൾ രാത്രി രക്തദാഹി
ചോരയൂറ്റി കുടിക്കും അവൾ വടയക്ഷി
എന്നിട്ടും കണ്ണിൽ ചോരയില്ല കണ്ടവന്റെ കക്ഷി നീ