LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ee Mazhathan

Apple Music logo
Deezer logo
Spotify logo
Lyrics
മ് മ് മ് മ്
ഈ മഴതൻ
വിരലീ പുഴയിൽ

ഈ മഴ തൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ
വിധുരമൊരോർമ്മയിൽ നാമെരിയുന്നൂ
വിരഹ നിലാവലപോൽ ഇവിടെ
ഈ മഴ തൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ

നനമണ്ണിൽ പ്രിയതേ നിൻ
മൃദുലപാദം പതിയുമ്പോൾ
നനമണ്ണിൽ പ്രിയതേ നിൻ
മൃദുലപാദം പതിയുമ്പോൾ
ഹൃദയമിന്നീ മണ്‍കരയായീ
കാലമെന്തേ ചിരി തൂകീ
ഈ മഴതൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ

ഈ ജന്മം മതിയാമോ
വിരഹ താപമിതറിയാനായ്
ഈ ജന്മം മതിയാമോ
വിരഹ താപമിതറിയാനായ്
കരകവിഞ്ഞു പ്രാണനിലാകേ
ഈ വികാരം നദിയായീ
ഇനി വരുമേറെ യുഗങ്ങളിലൂടെ
അലയുമൊരേവഴി നാം ഇവിടെ
ഈ മഴതൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ
വിധുരമൊരോർമ്മയിൽ നാമെരിയുന്നൂ
വിരഹ നിലാവലപോൽ ഇവിടെ
ഈ മഴതൻ വിരലീ പുഴയിൽ
എഴുതിയ ലിപിയുടെ പൊരുളറിയേ

WRITERS

S RAFEEQ AHMED

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other