കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീർക്കിനാവായ് തുളുമ്പി നിൽക്കും
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
എൻ്റെ കൊലുസിൻ്റെ ശിഞ്ജിതമൊന്നും നീ
കേട്ടതില്ലാ ഒന്നും കേട്ടതില്ലാ
എൻ്റെ കൊലുസിൻ്റെ ശിഞ്ജിതമൊന്നും നീ
കേട്ടതില്ലാ ഒന്നും കേട്ടതില്ലാ
എൻ മുടിച്ചാർത്തിലെ പിച്ചകപ്പൂമണം
തൊട്ടതില്ല, നിന്നെ തൊട്ടതില്ലാ
ആരോരും കേൾക്കാത്തൊരുള്ളിലെ പ്രാവിൻ്റെ
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
എന്തോ മറന്നുപോയ് എന്നപോലെപ്പൊഴും
എന്തോ മറന്നുപോയ് എന്നപോലെപ്പൊഴും
വെൺമണൽ കാട്ടിലും വൻകടൽ തന്നിലും
ഞാൻ തിരഞ്ഞൂ നിന്നെ ഞാൻ തിരഞ്ഞൂ
നിൻ വിരിമാറത്ത് ചായുന്ന നേരത്ത്
എന്നിലെ എന്നെ ഞാൻ തിരിച്ചറിഞ്ഞു
ഓ കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീർക്കിനാവായ് തുളുമ്പി നിൽക്കും
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും