LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kaanumbol

Apple Music logo
Deezer logo
Spotify logo
Lyrics
കാണുമ്പോൾ കാണുമ്പോൾ
ചങ്ക് പെടച്ചു
മിണ്ടാൻ ഇപ്പൊഴും ചുണ്ട് തരിച്ചു

തൊട്ടടുത്തെത്തുമ്പോൾ
പേടിച്ച വാക്കുകൾ
ഓടി ഒളിച്ചു
ഓടി ഒളിച്ചു

നീ നടക്കണ പാതയരികത്ത്
വേരു പിടിച്ചവൻ ഞാൻ
കത്തണ്ട വീടുകൾ
രണ്ടുമെന്നോർത്തിട്ട്
കത്തു തരാഞ്ഞവൻ ഞാൻ
സ്വയം കത്തിയെരിഞ്ഞവൻ ഞാൻ
നട്ട പിരാന്തിൻ്റെ
വക്കെത്തിയ നാൾ
സമ്മത വാക്കിൻ്റെ
സർബത്ത് തന്നെന്നെ
സുൽത്താനായ് മാറ്റില്ലേ നീ
കൊച്ചിടേ സുൽത്താനായ് മാറ്റില്ലേ നീ
കാണുമ്പോൾ കാണുമ്പോൾ
ചങ്ക് പെടച്ചു
മിണ്ടാൻ ഇപ്പൊഴും ചുണ്ട് തരിച്ചു

കാത്തുവച്ചോരറബി
വാസന തൈലം പുരട്ടി തരാം
കാഞ്ഞിരമറ്റത്തു റോസിനെ
കൈപിടിച്ചൊന്നിച്ചു പോയിവരാൻ
നാളേറെ സ്വപ്നങ്ങൾ കണ്ടവൻ ഞാൻ
നാളെണ്ണി കാക്കുമ്പോൾ
തോന്നും പതിവായ്
ഒച്ചിൻ്റെ പോലെ ഇഴയുന്ന
നേരത്തിനിച്ചിരി വേഗം കൂടാൻ
പെണ്ണേ ഇച്ചിരി വേഗം കൂടാൻ
കാണുമ്പോൾ കാണുമ്പോൾ
ചങ്ക് പെടച്ചു
മിണ്ടാൻ ഇപ്പൊഴും ചുണ്ട് തരിച്ചു

തൊട്ടടുത്തെത്തുമ്പോൾ
പേടിച്ച വാക്കുകൾ
ഓടി ഒളിച്ചു
ഓടി ഒളിച്ചു

WRITERS

BIJIBAL, VARMA SANTHOSH

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Fear

Sentiment
Thumbsup IconThumbsdown Icon
Theme

None