LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ithaloornnu Veena

Apple Music logo
Deezer logo
Spotify logo
Lyrics
ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലേ
വെൺചന്ദ്രനീ കൈക്കുമ്പിളിൽ
പൂ പോലെ വിരിയുന്നൂ
മിഴി തോർന്നൊരീ മൗനങ്ങളിൽ
പുതുഗാനമുണരുന്നൂ
ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലേ

നനയുമിരുളിൻ കൈകളിൽ
നിറയെ മിന്നൽ വളകൾ
താമരയിലയിൽ മഴനീർ മണികൾ
തൂവീ പവിഴം
ഓർക്കാനൊരു നിമിഷം നെഞ്ചിൽ
ചേർക്കാനൊരു ജന്മം
ഈയോർമ്മ പോലുമൊരുത്സവം
ജീവിതം ഗാനം
ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലേ

പകലു വാഴാൻ പതിവായി
വരുമീ സൂര്യൻ പോലും
പാതിരാവിൽ പടികളിറങ്ങും
താനേ മായും
കരയാതെടീ കിളിയേ
കണ്ണീർ തൂവാതെൻ മുകിലേ
പുലർകാല സൂര്യൻ പോയി വരും
വീണ്ടും ഈ വിണ്ണിൽ
ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ
തിരിയേ ചേരും പോലേ
ദളമർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലേ

WRITERS

Mohan Sithara, Kaithapram

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None