LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Meghavaanithin

Apple Music logo
Deezer logo
Spotify logo
Lyrics
മേഘവാനിതിൻ
മിഴികൾ അതിൽ ഈറൻ ആകവേ
തോരാതെ പെയ്യും മാരി പോൽ
രാഗമൊഴിയായി നീ പാടുമോ
സൂര്യതാരകൾ
വിരിയുമൊരു സ്നേഹവാടിയിൽ
പാരാകെ പാറും ശലഭമായി
ചാരേ നിഴലായി നീ പോരുമോ
ഇനിയും വരൂ തോഴാ
എന്നും എൻ ചാരേ ഉണ്ടാകുമോ
ഹൃദയം അതിൻ താളമാകുവാൻ
ശ്രുതിമധുരഗാനമായി തീരുവാൻ

ഇനിയും വരൂ തോഴാ
എന്നും എൻ ചാരേ ഉണ്ടാകുമോ
ഹൃദയം അതിൻ താളമാകുവാൻ
ശ്രുതിമധുരഗാനമായി തീരുവാൻ

വിണ്ണിൽ വിരിയുന്ന താരമായി
എന്നും ഓർമ്മതൻ നാളമായി
മനസു നിറയുന്ന മധുരമാം സ്വപ്നമായി
മാരിവില്ലിതിൻ വർണ്ണമായി
വെൺനിലാവിന്റെ ശോഭയായി
എന്നുമെന്നും എൻ നിനവിതിൻ ജീവനായി

മോഹങ്ങളും സ്വപ്നങ്ങളും
വർണ്ണങ്ങൾ ചാലിച്ചു മുന്നേറുവാൻ
സന്തോഷവും സന്താപവവും
ഒന്നിച്ചു പങ്കിട്ടൊരാം സൗഹൃദം

നവയുഗലഹരിയിൽ
വിടരും നിമിഷങ്ങൾ
ഇളമഞ്ഞിൻ
കുളിരുള്ളൊരോർമ്മയായി
പിരിയാതെ ഒരുനാളും
ഹൃദയം ഒരുമയായി
അരികിലായി
മനസ്സുമായി
സൂര്യതാരകൾ
വിരിയുമൊരു സ്നേഹവാടിയിൽ
പാരാകെ പാറും ശലഭമായി
ചാരേ നിഴലായി നീ പോരുമോ
ഇനിയും വരൂ തോഴാ
എന്നും എൻ ചാരേ ഉണ്ടാകുമോ
ഹൃദയം അതിൻ താളമാകുവാൻ
ശ്രുതിമധുരഗാനമായി തീരുവാൻ
ഇനിയും വരൂ തോഴാ
എന്നും എൻ ചാരേ ഉണ്ടാകുമോ
ഹൃദയം അതിൻ താളമാകുവാൻ
ശ്രുതിമധുരഗാനമായി തീരുവാൻ

WRITERS

Nithin Andrews

PUBLISHERS

Lyrics © IPRS, O/B/O DistroKid, ForeVision Digital

Share icon and text

Share


See A Problem With Something?

Lyrics

Other